ദൈവവിളിയുടെ കടമകള്‍ ധീരതയോടെ നിര്‍വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. പാറേല്‍ സെണ്റ്റ് മേരീസ് ഇടവകയിലെ സന്യസ്ത സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്. മനുഷ്യണ്റ്റെയും ആധുനീക കാലഘട്ടത്തിണ്റ്റെയും പ്രശ്നങ്ങളും തിരുസഭയുടെ ആവശ്യങ്ങളും സംബന്ധിച്ച അറിവ് സഭാമക്കള്‍ക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നും മാര്‍ പവ്വത്തില്‍ ഓര്‍മ്മപ്പെടുത്തി. രാവിലെ നടന്ന കൃതജ്ഞത ബലിയില്‍ വികാരി. ഫാ. ആണ്റ്റണി നെരയത്ത് മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സെമിനാറില്‍ റവ. ഡോ. നോബിള്‍ മണ്ണാറാത്ത് സി.എം.എഫ്, റവ. ഡോ. പോളി മണിയാട്ട്, ഫാ. മാത്യു മുല്ലശ്ശേരി തുടങ്ങിയവര്‍ ക്ളാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍ മാത്യു വെള്ളാനിക്കല്‍ സന്ദേശം നല്‍കി. 10 കോണ്‍ഗ്രിഗേഷനെയും പ്രതിനിധീകരിച്ച് സുപ്പീരിയര്‍മാര്‍ക്ക് മെമണ്റ്റോകള്‍ നല്‍കി ആദരിച്ചു. 200-ഓളം സന്യസ്തര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുതുശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.