തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മദ്യപരേയും അഴിമതിക്കാരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃയോഗം രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു. മദ്യപരെയും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വിജയിപ്പിക്കരുത്. പഞ്ചായത്ത് - നഗരസഭ പരിധിക്കുള്ളില്‍ മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിലെ 232, 447ബില്ലുകള്‍ പുനഃസ്ഥാപിക്കണമെന്നും മദ്യവിരുദ്ധ സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന നേതൃയോഗം അതിരൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ് അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ജോണ്‍കുട്ടി, ഫാ.പോള്‍ കാരാച്ചിറ, വി.പി ജോസ്, അഡ്വ.ജേക്കബ് മുണ്ടയ്ക്കല്‍, എബ്രഹാം തോട്ടുപുറം, വര്‍ഗീസ് കണ്ടത്തില്‍, പോള്‍ ഇടക്കുടന്‍, ചാണ്ടി ജോസ്, കെ.എ റപ്പായി, ഇ.പി ജെയിംസ്, ശാന്തമ്മ വര്‍ഗീസ്, മേരി കൂമ്പയില്‍, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ ബെനീസി, സിസ്റ്റര്‍ ലിസി ആക്കനത്ത്, സിസ്റ്റര്‍ പ്ളാസിഡ് എന്നിവര്‍ പ്രസംഗിച്ചു.