Tuesday, September 28, 2010

വിദ്യാഭ്യാസ മേഖലയിലും സൈദ്ധാന്തിക അധിനിവേശം: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

സൈദ്ധാന്തിക അധിനിവേശം ലക്ഷ്യം വച്ചാണ്‌ പ്രത്യയ ശാസ്ത്രക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപത കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച്‌ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത്‌ സംജാതമായിട്ടുള്ള മാറ്റങ്ങള്‍ നിഷ്പക്ഷമല്ല. അധ്യാപക പരിശീലന പരിപാടികളിലടക്കം സിദ്ധാന്തപരമായ ആഭിമുഖ്യങ്ങള്‍ പ്രകടമാണ്‌. വിഭാഗീയതയുടെ തത്വശാസ്ത്രമാണ്‌ ഇന്ന്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. ജനാധിപത്യത്തിണ്റ്റെ സംരക്ഷണത്തിന്‌ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം. പരസ്പര വിശ്വാസം വളര്‍ത്തുകയും ബല പ്രയോഗത്തിണ്റ്റെ ശൈലികള്‍ ഉപേക്ഷിക്കുവാന്‍ തയാറാകുകയും ചെയ്യണമെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷനംഗം ഡോ. സിറിയക്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസ്‌ പി. കൊട്ടാരം, എസ്‌.ബി.എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌, പി.ജെ. ആണ്റ്റണി, വര്‍ഗീസ്‌ ആണ്റ്റണി, മിനി ലൂക്ക്‌, സിബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ജോജി ചിറയില്‍ വിഷയാവതരണം നടത്തി. അവാര്‍ഡുദാന സമ്മേളനം ആര്‍ച്ചു ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പരോന്‍മുഖമായ സേവന ശൈലി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം. നന്‍മയിലേക്കു ഇളം തലമുറയെ ഉയര്‍ത്താന്‍ കരുത്തു നേടണമെന്നും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ വിദ്യാഭ്യാസം ഉപകരിക്കണമെന്നും മാര്‍ പെരുന്തോട്ടം സൂചിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അധ്യക്ഷത വഹിച്ചു. ആണ്റ്റോ ആണ്റ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌, ടി.സി ജോസുകുട്ടി, ജെ. ജോസഫ്‌, സിബി മുക്കാടന്‍, വര്‍ഗീസ്‌ ആണ്റ്റണി, ബിജി ജോസഫ്‌, സിജി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.