Friday, October 1, 2010

വൈകല്യമുള്ളവരെ പ്രോത്സാഹിപ്പിക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ കഴിവുകള്‍ കണെ്ടത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ വൈകല്യങ്ങള്‍ മറക്കാന്‍ കഴിയുംവിധം അവരെ ആത്്മവിശ്വാസമുള്ളവരാക്കി മാറ്റാനും സമൂഹത്തിനു ബാധ്യതയുണെ്ടന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെയും റോട്ടറി ഇണ്റ്റര്‍നാഷണലിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍പരിശീലനവും തൊഴിലുപകരണങ്ങളും നല്‍കി വികലാംഗരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ചാസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചാസ്‌ ഡയറക്ടര്‍ ഫാ.ജേക്കബ്‌ കാട്ടടി അധ്യക്ഷതവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട്‌ ഗവര്‍ണര്‍ സ്കറിയ ജോസ്‌ കാട്ടൂറ്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്ട്‌ ജനറല്‍ സെക്രട്ടറി കെ.സി.ജോര്‍ജ്‌, അസിസ്റ്റണ്റ്റ്‌ സെക്രട്ടറി സുനില്‍ ഫിലിപ്‌, ചാസ്‌ പ്രോഗ്രാം ഓഫീസര്‍ ജോസ്‌ പുതുപ്പള്ളി, സിബിആര്‍ കോ-ഓര്‍ഡിനേറ്റര്‍ മേരിക്കുട്ടി മാത്യു, ടോമിച്ചന്‍ കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.