Tuesday, October 5, 2010

യുവജനങ്ങള്‍ ഉണര്‍ന്ന്‌ പ്രശോഭിക്കുന്നവരാവണം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

വചനാധിഷ്ടിത ജീവിത്തിലൂടെ യുവജനങ്ങള്‍ സാമൂഹിക നവോത്ഥാനത്തിനും ലോകനന്‍മയ്ക്കും തയ്യാറാവണം. ക്രൈസ്തവ സഭയുടെ പ്രതീക്ഷയായ യുവജനങ്ങള്‍ സഭയിലും സമൂഹത്തിലും ഉണര്‍ന്ന്‌ പ്രശോഭിക്കുന്നവരാവണമെന്ന്‌ പാലക്കാട്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ ആഹ്വാനം ചെയ്തു. പാലക്കാട്‌ രൂപതാ കെ.സി.വൈ.എം. ണ്റ്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1,2,3തിയ്യതികളില്‍ പാലക്കാട്‌ യുവക്ഷേത്രയില്‍ സംഘടിപ്പിച്ച യൂത്ത്‌ പാര്‍ലമെണ്റ്റിണ്റ്റെ സമാപന സമ്മേളനത്തില്‍ യുവജനപ്രതിനിധികളെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്രൈസ്തവാദര്‍ശങ്ങളിലധിഷ്ടിതമായ ജീവിതത്തിലൂടെ ലോകനന്‍മ കാംഷിക്കുന്ന കത്തോലിക്കാ യുവജനങ്ങള്‍ സഭയുടെ ഭാവി പ്രതീക്ഷ മാത്രമല്ല, വര്‍ത്തമാനകാല കരുത്തുമാണെന്ന്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ ൩ന്‌ യുവക്ഷേത്രയില്‍ നടന്ന സമാപന സമ്മേളനത്തിന്‌ പാലക്കാട്‌ രൂപതാ കെ.സി.വൈ.എം. പ്രസിഡണ്റ്റ്‌ ശ്രീ. ജിനീഷ്‌ കുളത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. രൂപതാ ഡയറക്ടര്‍ ഫാ. ആണ്റ്റോ തൈക്കാട്ടില്‍, ജോയിണ്റ്റ്‌ ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര, ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എ.എം. റാഫേല്‍, വൈസ്‌ ചെയര്‍മാന്‍ ശ്രീ. ഫ്രാന്‍സിസ്‌ കടപ്പാറ, രൂപതാ ഭാരവാഹികളായ അല്‍ഫോണ്‍സാ ജോയ്‌, ഗീതു തോമസ്‌, അനൂപ്‌ മൈലംവേലില്‍, എബിന്‍ ജോസഫ്‌, ഷിണ്റ്റോ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത്‌ പാര്‍ലമെണ്റ്റിന്‌ അഭിവാദ്യങ്ങളര്‍പ്പിച്ചുക്കൊണ്ട്‌ കെ.സിവൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, കെ.സിവൈ.എം. സംസ്ഥാന പ്രസിഡണ്റ്റ്‌ ശ്രീ. ദീപക്‌ ചേര്‍ക്കോട്ട്‌, കെ.സിവൈ.എം. സംസ്ഥാന സെക്രട്ടറി ട്വിങ്കിള്‍ ഫ്രാന്‍സിസ്‌ എന്നിവര്‍ യൂത്ത്‌ പാര്‍ലമെണ്റ്റ്‌ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 1ന്‌ തുടങ്ങിയ യൂത്ത്‌ പാര്‍ലമെണ്റ്റല്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 23൦ യുവജന പ്രതിനിധികള്‍ പങ്കെടുത്തു. മൂന്ന്‌ ദിവസങ്ങളിലായി നടന്ന യൂത്ത്‌ പാര്‍ലമെണ്റ്റില്‍ കേരളത്തിലെ സാമുഹിക സാംസ്കാരിക ആദ്ധ്യാത്മിക മേഖലയിലെ പ്രഗല്‍ബര്‍ യുവജന പ്രതിനിധികളുമായി സംവദിച്ചു. ക്രിയാത്മകമായി വ്യക്തിബന്ധങ്ങല്‍ക്കടിടയിലെ മഞ്ഞുരുക്കുന്നതിനു വേണ്ട പൊടിക്കൈകളുമായി കോര്‍പറേറ്റ്‌ ട്രെയ്നറും മുന്‍ കെ.സി.വൈ.എം. പ്രവര്‍ത്തകനുമായ സുദീപ്‌ സെബാസ്റ്റയ്ന്‍, മാറി മറയുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ ചലനാത്മക യുവത്വത്തിണ്റ്റെ ബാധ്യതകളെയും സാധ്യതകളെയും പറ്റി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. മേരി റെജീന, വിരസമാക്കപ്പെടുന്ന മതമണ്ഡലത്തിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച്‌ കൊച്ചിയിലെ ഫാത്തിമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ആണ്റ്റണി തമ്പി തൈക്കൂട്ടത്തില്‍ എന്നിര്‍ സംസാരിച്ചു. വിശ്വാസ ജീവിത്തില്‍ അടിയുറച്ച്‌ യുവജനങ്ങള്‍ എങ്ങനെ സഭയുടെ വക്താക്കളാവണം എന്ന്‌ സത്യദീപം ചീഫ്‌ എഡിറ്റര്‍ ഫാ. കുര്യാക്കോസ്‌ മുണ്ടാടന്‍, യുവജനങ്ങളുടെ സാമൂഹികപ്രതിബദ്ധതയെക്കുറിച്ച്‌ തൃശ്ശൂറ്‍ സെണ്റ്റ്‌ തോമസ്‌ കോളെജിലെ പ്രോഫ. കെ.എം. ഫ്രാന്‍സിസ്‌ എന്നിവര്‍ യുവജന പ്രതിനിധികളുമായി സംവദിച്ചു. അടുത്ത പത്തുവര്‍ഷം കെ.സി.വൈ.എം.ണ്റ്റ ലക്ഷ്യങ്ങളിലേക്ക്‌ തിരുവല്ല മാക്ഫാസ്റ്റ്‌ പ്രിന്‍സിപ്പല്‍ ഫാ. അബ്രാഹം മുളമൂട്ടിലും ഗ്രാമസ്വരാജിണ്റ്റെ അകംപൊരുളുകളിലേക്ക്‌ ഫാ. മാത്യു ചന്ദ്രന്‍ക്കുന്നേലും യുവജനപ്രതിനിധികളെ കൈപിടിച്ചു നടത്തി. യൂത്ത്‌ പാര്‍ലമെണ്റ്റിണ്റ്റെ ഭാഗമായി തണ്റ്റെ നാടകങ്ങളിലൂടെ കേരളക്കരയെ ഹരം കൊള്ളിച്ച പ്രശസ്ത നാടകകൃത്ത്‌ ഷെവ. സി.ല്‍. ജോസ്‌ യുവജന പ്രതിനിധികളുമായി ആശയവിനിമയം നടത്തി. കെ.സി.വൈ.എം. രൂപതാ ജോയിണ്റ്റ്‌ ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര നയിച്ച കെ.സി.വൈ.എം. എന്ത്‌, എങ്ങിനെ, എന്തിന്‌ എന്ന സെഷനും തെയ്സെ പ്രാര്‍ത്ഥനയും യുവജന പ്രതിനിധികളുടെ മനം കവര്‍ന്നു.