Monday, October 4, 2010

വിശ്വത്തോളം വലിപ്പമുള്ള മനസിണ്റ്റെ ഉടമകളാണ്‌ മഹാന്‍മാര്‍: മാര്‍ തോമസ്‌ ചക്യത്ത്‌

വിശ്വത്തോളം വലിപ്പമുള്ള മനസിണ്റ്റെ ഉടമകളാണ്‌ മഹാന്‍മാരെന്നും ഫാ. ഇഗ്്നേഷ്യസ്‌ സമൂഹത്തിണ്റ്റെ പിന്നാമ്പുറത്ത്‌ ജീവിച്ചിരുന്നവരെ കണെ്ടത്തി അവരെ കൈപിടിച്ച്‌ ഉയര്‍ത്തിയ വലിയ മനസിണ്റ്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മാര്‍ തോമസ്‌ ചക്യത്ത്‌. ആലുവ കപ്പുച്ചിന്‍ ദേവാലയാങ്കണത്തില്‍ ഫാ. ഇഗ്്നേഷ്യസ്‌ ജന്‍മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറിലേറെ വിശുദ്ധന്‍മാരെ ലോകത്തിന്‌ സംഭാവന ചെയ്ത ഫ്രാന്‍സിസ്കന്‍ സഭ മലയാളത്തിന്‌ സമ്മാനിച്ച ഉത്തമനായ മനുഷ്യസ്നേഹിയായിരുന്നു ഫാ. ഇഗ്്നേഷ്യസ്‌ - അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭം കുറിക്കുന്ന പരിപാടിയില്‍ നിര്‍ധനരായവര്‍ക്കുള്ള സൌജന്യ ഡയാലിസിസ്‌ പദ്ധതി ഫണ്ട്‌ ശേഖരണം നടത്തി. സെണ്റ്റ്‌ തോമസ്‌ കപ്പുച്ചിന്‍ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഫ്രാന്‍സിസ്‌ ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ആലുവ സെണ്റ്റ്‌ ഡൊമിനിക്സ്‌ പള്ളി വികാരി റവ. ഫാ. ജോര്‍ജ്‌ തോട്ടങ്കര, ഒ.പി. ജോസഫ്‌, എം.ടി ജോണ്‍, സിസ്റ്റര്‍ ലിസാ മേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ. ജെയ്സണ്‍ ഒഎഫ്‌എം ക്യാപ്‌ സ്വാഗതവും ഫ്രാന്‍സിസ്‌ സേവ്യര്‍ കാരക്കാട്ട്‌ നന്ദിയും പറഞ്ഞു.