വചനാധിഷ്ഠിത ജീവിതത്തിലൂടെ യുവജനങ്ങള്‍ സാമൂഹിക നവോത്ഥാനത്തിനും ലോകരക്ഷയ്ക്കും തയ്യാറാകണമെന്ന് ബിഷപ് മാര്‍. ജേക്കബ് മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാ കെ.സി.വൈ.എമ്മിണ്റ്റെ നേതൃത്വത്തില്‍ 1, 2, 3 തീയതികളില്‍ മുണ്ടൂറ്‍ യുവക്ഷേത്രയില്‍ നടത്തിയ യൂത്ത് പാര്‍ലിമെണ്റ്റിണ്റ്റെ സമാപന സമ്മേളനത്തില്‍ യുവജന പ്രതിനിധികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രൈസ്തവാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ ലോക നന്‍മ കാംക്ഷിക്കുന്ന കത്തോലിക്കാ യുവജനങ്ങള്‍ സഭയുടെ ഭാവി പ്രതീക്ഷ മാത്രമല്ല വര്‍ത്തമാനകാല കരുത്തുമാണെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു. യുവക്ഷേത്രയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പാലക്കാട് രൂപതാ കെ.സി.വൈ.എം പ്രസിഡണ്റ്റ് ജിനീഷ് കുളത്തിനാല്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ആണ്റ്റോ തൈക്കാട്ടില്‍, ജോയിണ്റ്റ് ഡയറക്ടര്‍ ഫാ. ടോം വടക്കേക്കര, വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം റാഫേല്‍, വൈസ് ചെയര്‍മാന്‍ പി.പി ഫ്രാന്‍സിസ്, രൂപതാ ഭാരവാഹികളായ ട്വിങ്കിള്‍ ഫ്രാന്‍സിസ്, അല്‍ഫോന്‍സാ ജോയ്, ഗീതു തോമസ്, അനൂപ് മൈലംവേലില്‍, എബിന്‍ ജോസഫ്, ഷിണ്റ്റോ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം തിയതി ആരംഭിച്ച യൂത്ത് പാര്‍ലിമെണ്റ്റില്‍ വിവിധ ഇടവകകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട യുവജനപ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തിലെ സാമൂഹിക, സാംസ്ക്കാരിക ആധ്യാത്മിക രംഗത്തെ പ്രഗത്ഭര്‍ യുവജനങ്ങളുമായി സംവദിച്ചു.