Wednesday, October 13, 2010

സഭയെ മറന്ന്‌ ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

സഭയെ മറന്ന്‌ ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ലെന്നും സഭയെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ദൈവശാസ്ത്ര പണ്ഡിതനും സഭാചരിത്രകാരനുമായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴയുടെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദൈവശാസ്ത്ര സിമ്പോസിയം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍. സഭയെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും സഭയ്ക്ക്‌ ദിശാബോധം നല്‍കാനും റവ. ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്ക്‌ കഴിഞ്ഞെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. സഭയുടെ വ്യക്തിത്വം എന്താണെന്ന്‌ കാട്ടിത്തരികയും പ്രബോധനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിയാണ്‌ ഫാ. സേവ്യര്‍ കൂടപ്പുഴയെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഫാ. സേവ്യര്‍ കൂടപ്പുഴ സഭാ സമൂഹത്തിന്‌ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. സമ്മേളനത്തില്‍ റവ. ഡോ. ഫ്രാന്‍സിസ്‌ കൊടിയന്‍ എംസിബിഎസ്‌, രൂപത വികാരി ജനറാള്‍ റവ. ഡോ. മാത്യുപായിക്കാട്ട്‌, സിസ്റ്റര്‍ ആനി ജോണ്‍ എസ്‌എച്ച്‌, റവ. ഡോ. ജോസ്‌ കൂടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലേറിയന്‍ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ മറുപടി പ്രസംഗം നടത്തി. രാവിലെ നടന്ന ദൈവശാസ്ത്ര സിമ്പോസിയം മാര്‍ മാത്യു വട്ടക്കുഴിയുടെ അധ്യക്ഷതയില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഫാ. ഫീലിപ്പോസ്‌ കണ്ടങ്കരി, റവ. ഡോ. ജോസഫ്‌ വെള്ളമറ്റം, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജയിംസ്‌ തലച്ചെല്ലൂറ്‍ ആബട്ട്‌ ഫാ. ജോണ്‍ കുറിച്ചിയാനി ഒഎസ്ബി, റവ. ഡോ. തോമസ്‌ കൂനംമാക്കല്‍, റവ. ഡോ. തോമസ്‌ നീണ്ടൂറ്‍, റവ. ഡോ. ആണ്റ്റണി കമുകുംപള്ളി, സിസ്റ്റര്‍ മറിയാമ്മ നൈനാംപറമ്പില്‍, ജോര്‍ജുകുട്ടി ആഗസ്തി, റവ. ഡോ. ഗീവര്‍ഗീസ്‌ ചേടിയത്ത്‌ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.