ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം, കൊച്ചി പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്റര്‍, സന്ദര്‍ശിച്ചു. ആര്‍ച്ച്ബിഷപ്പിനു പിഒസി ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ പിഒസി കുടുംബാംഗങ്ങള്‍ ഊഷ്മളമായ വരവേല്‍പു നല്‍കി. കേരള കത്തോലിക്കാസഭയെക്കുറിച്ചും ആസ്ഥാനകാര്യാലയത്തിണ്റ്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്റ്റാഫ് അംഗങ്ങളോട് ചോദിച്ചു മനസിലാക്കിയ മെത്രാപ്പോലീത്ത അരമണിക്കൂറിലധികം പിഒസിയില്‍ ചെലവഴിച്ച് ഏവര്‍ക്കും സമ്മാനങ്ങളും അപ്പസ്തോലിക ആശീര്‍വാദവും നല്‍കിയശേഷം വൈകുന്നേരം അഞ്ചിനു കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിക്കു മടങ്ങി. പരിശുദ്ധ സിംഹാസനത്തിണ്റ്റെ ഭാരതത്തിലെ സ്ഥാനപതിയായി2010 മെയ് എട്ടിനു നിയമിതനായ ഇറ്റലിക്കാരനായ ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോയുടെ പ്രഥമ കേരളസന്ദര്‍ശനമാണിത്. അര്‍ത്തുങ്കല്‍ പള്ളി ബസിലിക്കയായി ഉയര്‍ത്തിയ പൊന്തിഫിക്കല്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് മെത്രാപ്പോലീത്ത കേരളത്തില്‍ വന്നത്. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും നുണ്‍ഷ്യയോടൊപ്പം പിഒസിയില്‍ സന്നിഹിതനായിരുന്നു.