Saturday, October 16, 2010

പരിശുദ്ധ അമ്മയുടെ സന്ദേശം ഉള്‍ക്കൊള്ളണം: മാര്‍ റാഫേല്‍ തട്ടില്‍

പരിശുദ്ധ അമ്മയുടെ സന്ദേശത്തിണ്റ്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്‌ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലധിഷ്ടിതമായ ജീവിതമാണ്‌ ഫാത്തിമാഭക്തര്‍ക്ക്‌ ഉണ്ടാകേണ്ടതെന്ന്‌ അതിരൂപതസഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊട്ടേക്കാട്‌ ഫാത്തിമനാഥയുടെ തിരുനാളിനോടനുബന്ധിച്ച്‌ ഫാത്തിമായില്‍ നിന്ന്‌ കൊണ്ടുവന്ന തിരുശേഷിപ്പുകള്‍ കൊട്ടേക്കാട്‌ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. തിരുശേഷിപ്പുകള്‍ അതിരുപത വികാരി ജനറാള്‍ മോണ്‍. പോള്‍ പേരാമംഗലത്തില്‍ നിന്ന്‌ ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ്‌ മുട്ടത്ത്‌ ഏറ്റുവാങ്ങി. ഫാത്തിമനാഥ കപ്പേളയ്ക്കു സമീപം മാര്‍ ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍ ഏറ്റുവാങ്ങി. പരിപാടികള്‍ക്ക്‌ ഫാ. ഫ്രാന്‍സിസ്‌ മുട്ടത്ത്‌, ഫാ.ജിന്‍സണ്‍ കരിപ്പായി, ഫാ. ലിന്‍സന്‍ ചിങ്ങിനിയാടന്‍, ആണ്റ്റണി ആലപ്പാട്ട്‌, കെ.പി.ഡേവിസ്‌, പി.എ.ലോനപ്പന്‍, പോള്‍സന്‍ ലൂവീസ്‌, സി.എല്‍.ഇഗ്നേഷ്യസ്‌, അഡ്വ. പ്രവീണ്‍ ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.