വിശ്വാസമെന്നത് സ്വകാര്യ യാഥാര്‍ഥ്യമല്ലെന്നും അതൊരു ജീവിതദര്‍ശനമാണെന്നും വിശ്വാസത്തിനനുസരിച്ച് സാമൂഹ്യജീവിതത്തിലും ഇടപെടലുകളുണ്ടാകണമെന്നും ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എടത്വ സെണ്റ്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ആഘോഷ സമാപനസമ്മേളനത്തില്‍ നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിന് ഹെല്‍പ് എ സ്റ്റുഡണ്റ്റ് പദ്ധതിയിലേക്ക് സമാഹരിച്ച 10 ലക്ഷം രൂപ കൈമാറിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലുണ്ടായ സാമ്പത്തികമാന്ദ്യത്തിനു പിന്നില്‍ വിശ്വാസധാര്‍മികതയുടെ അഭാവമുണെ്ടന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. യുവാക്കളാണ് രാജ്യത്തിണ്റ്റെ ശക്തിയെന്നും ദാരിദ്യ്രം ഒഴിവാക്കുന്നതില്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും ജൂബിലി സ്മാരകമായി പണിത 13 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചുകൊണ്ട് മുന്‍കേന്ദ്രമന്ത്രി ഓസ്കാര്‍ ഫര്‍ണാണ്ടസ് എംപി പറഞ്ഞു. സാമൂഹ്യസേവനരംഗത്ത് സേവനത്തിണ്റ്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് എടത്വ പള്ളി മുമ്പോട്ടുപോകുന്നതെന്ന് സുവനീര്‍ പ്രകാശനം ചെയ്ത പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിപറഞ്ഞു.