ദൈവാനുഗ്രഹം നിക്ഷിപ്ത താല്‍പര്യത്തിന് ഉപയോഗിക്കാതെ ശുശ്രൂഷയിലൂടെ വിനിയോഗിച്ചാല്‍ അനേകരെ സ്നേഹമാര്‍ഗത്തിലൂടെ നയിക്കാനാകുമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസാപാക്യം. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെണ്റ്റ് തിരുവനന്തപുരം ജില്ലാ വൈദിക കോണ്‍ഫറന്‍സ് പാളയം ക്രൈസ്റ്റ് ചര്‍ച്ച് സെണ്റ്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.സഭാശുശ്രൂഷകര്‍ക്ക് ദൈവത്തില്‍ നിന്ന് എത്രയോ അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ ദൈവാനുഗ്രഹങ്ങളെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. രക്ഷയുടെ അനുഭവത്തില്‍ വളര്‍ന്നു വികസിക്കാന്‍ ഒരുക്കമുള്ളവരായിത്തീരണമെന്ന് സഭാശുശ്രൂഷകരെ ആര്‍ച്ച് ബിഷപ് സൂസാപാക്യം ഉദ്ബോധിപ്പിച്ചു. പാശ്ചാത്യ ലോകത്ത് നിരീശ്വര പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ കേരളത്തില്‍ ആ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു തഴയ്ക്കുന്നെങ്കില്‍ ക്രൈസ്തവ അനൈക്യമാണ് കാരണമെന്നു തോന്നുന്നതായി മലങ്കര കത്തോലിക്ക സഭാ കൂരിയ മെത്രാന്‍ ഡോ.തോമസ് മാര്‍ അന്തോണിയോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പൌരോഹിത്യത്തെ കളങ്കപ്പെടുത്തുകയും പിച്ചിച്ചീന്തുകയും ചെയ്യുന്ന പ്രവര്‍ത്തന പദ്ധതിയാണ് പലയിടത്തും ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര കത്തോലിക്ക സഭാ മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. മെത്രാന്‍മാരേയും വൈദികരേയും പുലഭ്യം പറഞ്ഞ് പൌരോഹിത്യത്തിണ്റ്റെ ശക്തി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സ്നേഹത്തിണ്റ്റെ താളംകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സാക്ഷ്യമുള്ള വിശ്വാസിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുരോഹിത ശുശ്രൂഷകൊണ്ട് അര്‍ഥമില്ലെന്ന് ഡല്‍ഹി സെണ്റ്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. വത്സന്‍ തമ്പു പറഞ്ഞു. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന യന്ത്രങ്ങളായി മാറാതെ ആവശ്യങ്ങള്‍ ന്യായമാണോയെന്ന് ചിന്തിക്കാന്‍ വൈദികര്‍ക്കു കഴിയണമെന്ന് മുഖ്യപ്രഭാഷണവും ക്ളാസും നയിച്ച കോട്ടയം എം.ടി സെമിനാരിയിലെ പ്രഫസര്‍ റവ. ഡോ.കെ.എ അബ്രഹാം പറഞ്ഞു. യു.സി.എം പ്രസിഡണ്റ്റ് ഷെവലിയര്‍ കോശി എം. ജോര്‍ജ്, സെക്രട്ടറി ഏയ്ഞ്ചല്‍ മ്യൂസ്, റവ. ഡോ മാത്യുമാത്യു, റവ. ഡോ. കെ.കെ കോശി, റവ.ഡോ. നൈനാന്‍ തരകന്‍, റവ.ഡോ. ജേക്കബ് വര്‍ഗീസ്, റവ.മാത്യു ജോണ്‍, റവ.അജിത്, ഫാ. ജോസഫ് സാമുവല്‍ കറുകയില്‍, ഫാ.ടി.ജെ അലക്സാണ്ടര്‍, അഡ്വ.തോമസ്.കെ തോമസ്, കമാണ്ടര്‍ ജേക്കബ് മലയാട്ട്, ഡോ.ജോണ്‍ ചെറിയാന്‍, കേണല്‍ സി.എസ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭകളില്‍ നിന്നായി വൈദികരും അത്മായ നേതാക്കളും പങ്കെടുത്തു.