കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട ആനിക്കാട് സെണ്റ്റ് മേരീസ് പള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തീപിടിത്തം. 150 വര്‍ഷം പഴക്കമുള്ള പള്ളി പുതുക്കിപ്പണിതുകൊണ്ടിരിക്കെ ഇന്നലെ രാത്രി പത്തോടെ അള്‍ത്താരയുടെ മുകള്‍വശത്ത് തീ പടര്‍ന്നുകയറുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പള്ളിയുടെ മേല്‍ത്തട്ട് ഏറെക്കുറെ കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേന തീകെടുത്താന്‍ ശ്രമം നടത്തിവരുന്നു. ഈമാസം 28ന് പള്ളിയുടെ വെഞ്ചരിപ്പ് നടത്താനിരിക്കെയാണ് തീപിടിത്ത മുണ്ടായത്. രാത്രി പതിനൊന്നരയോടെ തീ നിയന്ത്രണവിധേയമായി. വികാരി ഫാ.ജോസഫ് വാഴപ്പനാടിയുടെ നേതൃത്വത്തില്‍ ഇടവകജനങ്ങളും നാട്ടുകാരും പള്ളിയില്‍ ഓടിക്കൂടി. ദേവാലയനിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വിശുദ്ധകുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും പാരിഷ്ഹാളിലാണ് നടന്നിരുന്നത്. പള്ളിയിലെ തിരുരൂപങ്ങളും മറ്റു പൂജ്യവസ്തുക്കളും പള്ളിയിലുണ്ടായിരുന്നില്ല.