Monday, November 8, 2010

വര്‍ഗീയത ഏറ്റവും വലിയ വിപത്ത്‌: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ

വര്‍ഗീയവിദ്വേഷം കേരളത്തില്‍ വളരുന്ന ഏറ്റവും വലിയ വിപത്തായി മാറുകയാണെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ. ദേശം പുരോഗമിക്കുമ്പോള്‍ പൈശാചികശക്തികള്‍ അടങ്ങിയിരിക്കില്ല. ലോകത്തിണ്റ്റെ ഉന്നതസ്ഥാനത്തേക്ക്‌ ഇന്ത്യ വളരുമ്പോള്‍ രാജ്യത്തെ തകര്‍ക്കാനും കേരളം പുരോഗമിക്കുമ്പോള്‍ അതിനു തടയിടാനും പൈശാചിക ശക്തികള്‍ രംഗത്തുവരുന്നു. ആധുനിക രൂപത്തിലാണ്‌ ഇന്ന്‌ പൈശാചിക ശക്തികള്‍ അവതരിക്കുന്നത്‌. പള്ളിയിലും അമ്പലത്തിലും മോസ്കിലും പോകുന്നവര്‍ ഒരേ ആഗ്രഹമുള്ളവരാണ്‌. ഇവരുടെ ഇടയില്‍ പൈശാചിക ശക്തികള്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌. സാമൂഹികബന്ധങ്ങള്‍ക്കും സാംസ്കാരത്തിണ്റ്റെ ഊഷ്മളതയ്ക്കും മങ്ങലേല്‍പ്പിച്ചു മനുഷ്യരെ കൊന്നൊടുക്കുന്നത്‌ കണ്ടുകൊണ്ടിരിക്കാന്‍ സഭയ്ക്കാവില്ല. വര്‍ഗീയത ഇല്ലാതാക്കാനും സാമൂഹ്യ ഉന്നതിക്കുമായി സഭ മുന്നോട്ടുവരണം. രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചവര്‍ വീണ്ടും ജയിക്കാനും തോല്‍ക്കുന്നവര്‍ ജയിക്കാനും കാട്ടുന്ന ശ്രമങ്ങള്‍ക്കിടയില്‍പെട്ട്‌ യാതനയനുഭവിക്കുന്ന മനുഷ്യരെ രാഷ്ട്രീയനേതൃത്വം കാണണം. ജനാധിപത്യത്തിണ്റ്റെ മൂല്യങ്ങള്‍ തകരാതെ സൂക്ഷിക്കാന്‍ സഭയ്ക്ക്‌ ബാധ്യതയുണ്ട്‌. ജനമാണ്‌ സഭയുടെയും രാഷ്ട്രീയത്തിണ്റ്റെയും കേന്ദ്രബി ന്ദു. ജനങ്ങളുടെ സമാധാനജീവിതത്തിനും ക്ഷേമത്തിനും സഭയുടെയും മതാധ്യക്ഷന്‍മാരുടെയും ഇടപെടലുകള്‍ ഉണ്ടാകണം. നാടിണ്റ്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഭ നേതൃത്വംനല്‍കണം. ഹൈറേഞ്ചിണ്റ്റെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷന്‍ സെക്രട്ടേറിയറ്റുപടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ചാലും സഭ അതിനെ അനുഗ്രഹമായി കാണും. വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ ഇടുക്കി മേഖലയുടെ സാരഥ്യം ഏറ്റെടുത്ത ഫീലിപ്പോസ്‌ മാര്‍ സ്തേഫാനോസ്‌ തെളിയിക്കണമെന്ന്‌ കാതോലിക്കാബാവ പറഞ്ഞു. മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി കട്ടപ്പന ഓക്സീലിയം സ്കൂള്‍ ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ.