കേരളത്തിണ്റ്റെ സാമൂഹികനിര്‍മിതിയില്‍ സഭയ്ക്കു നിര്‍ണായകമായ പങ്കുണെ്ടന്നു കെസിബിസി പ്രസിഡണ്റ്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഓര്‍മിപ്പിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്നേഹത്തിണ്റ്റെയും ശുശ്രൂഷയുടെയും മാര്‍ഗത്തിലൂടെ സമൂഹസേവനത്തില്‍ കാലഘട്ടത്തിണ്റ്റെ അടയാളങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഏവര്‍ക്കും കടമയുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സഭയ്ക്ക് ഐക്യത്തിണ്റ്റെ മുഖം നല്‍കാന്‍ കഴിഞ്ഞിട്ടുണെ്ടന്ന് പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെസിബിസി ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭാശുശ്രൂഷയില്‍ കമ്മീഷന്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും മാര്‍ താഴത്ത് അഭിപ്രായപ്പെട്ടു. യോഗത്തില്‍ 18 കമ്മീഷന്‍ സെക്രട്ടറിമാരും കെസിബിസിയുടെ 10ഡിപ്പാര്‍ട്ടുമെണ്റ്റുകളുടെ ഡയറക്ടര്‍മാരും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്തവര്‍ഷത്തില്‍ കമ്മീഷനുകളും ഡിപ്പാര്‍ട്ടുമെണ്റ്റുകളും നടപ്പിലാക്കുന്ന കര്‍മപരിപാടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പ്രവര്‍ത്തനമേഖലകളില്‍ പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.