Monday, November 15, 2010

വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ ജാഗ്രത വേണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാലയങ്ങളുടെ നടത്തിപ്പിന്‌ വിഘാതം സൃഷ്ടിക്കുന്ന തരത്തിലുളള രാഷ്ട്രീയ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപതാ കോര്‍പറേറ്റ്‌ മാനേജ്മെണ്റ്റ്‌ സ്കൂളുകളിലെ പിറ്റിഎയുടെ കേന്ദ്രസമിതിയായ സെന്‍ട്രല്‍ പിറ്റിഎയുടെ 15-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ വിദ്യാലയങ്ങളെ ശ്വാസം മുട്ടിക്കുന്ന നയങ്ങളാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന നിയമങ്ങള്‍ക്കെതിരേ പിറ്റിഎകള്‍ തക്കസമയത്ത്‌ ഇടപെട്ട്‌ പ്രതികരിക്കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം കുത്തിതിരുകുവാനുളള നീക്കം എന്തു വില കൊടുത്തും തടയേണ്ടതാണെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.റവ. ഡോ. കുര്യന്‍ എളംകുളം സെമിനാര്‍ നയിച്ചു. അഞ്ച്‌ ജില്ലകളിലെ നൂറ്‌ സ്കൂളുകളില്‍ നിന്നായി 5൦൦ പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്‌ നടന്ന വാര്‍ഷികം മോന്‍സ്‌ ജോസഫ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്വിന്‍സ്‌ മാത്യു, തോമസ്‌ ജോസഫ്‌, ഫിലിപ്പ്‌ അഗസ്റ്റിന്‍, ബോബന്‍ തോമസ്‌, ജോസി കല്ലുകളം, സണ്ണി മുരിയന്‍കരി, എന്നിവര്‍ പ്രസംഗിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ്‌ ഹൈസ്കൂളും എല്‍പി വിഭാഗത്തില്‍ കെനടി ഇ.ജെ. ജേണ്‍ മെമ്മോറിയല്‍ സ്കൂളും ബെസ്റ്റ്‌ പിറ്റിഎകളായി തെരഞ്ഞടുക്കപ്പെട്ടു.