പരിസ്ഥിതിയെയും വ്യവസ്ഥിതിയെയും സംരക്ഷിച്ച് അടുത്ത തലമുറയ്ക്കു കൈമാറാനുള്ള ചുമതല രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നു സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂറ്‍ ഉദ്ബോധിപ്പിച്ചു. ജനജീവിതം സുരക്ഷിതമാവുമ്പോഴാണു ജനാധിപത്യം സുന്ദരമാവുന്നതെന്നു ഡോ. കോശി ഈപ്പന് യു.ജെ തര്യന്‍ സ്മാരക ഫൌണേ്ടഷന്‍ പുരസ്കാരം കൈമാറി മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നു സൃഷ്ടിപരമായ സംഭാവനകളാണു സമൂഹം പ്രതീക്ഷിക്കുന്നതെന്ന് യു.ജെ തര്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ് പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളാത്ത പ്രസ്ഥാനം അവഗണിക്കപ്പെടും എന്നതിനു സമാനമായ സംഭവങ്ങളാണ് ഇന്നു കാണാന്‍ കഴിയുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എ.എം യൂസഫ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, മുന്‍ എംഎല്‍എ കെ. മുഹമ്മദാലി, സിസ്റ്റര്‍ കര്‍മലത, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ജോര്‍ഡി തര്യന്‍, മാത്യു ജോസ് ഉറുമ്പത്ത്, അഡ്വ. ജോസ് വിതയത്തില്‍, എം.എന്‍ സത്യദേവന്‍, ജോസി ആന്‍ഡ്രൂസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപിസ്കോപ്പ, എം.എന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.