പൊതുസമൂഹത്തോടുള്ള കടപ്പാട് അധ്യാപകര്‍ മറക്കരുതെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസവും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ മാത്യു പോത്തനാമൂഴി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് സമൂഹത്തിനു മാര്‍ഗദര്‍ശനം നല്‍കേണ്ട അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് അവഗാഹമുള്ളവരായിരിക്കണം. വിദ്യാഭ്യാസരംഗത്തെ മൂല്യത്തകര്‍ച്ച സമൂഹത്തെ ബാധിക്കും. വ്യക്തിയുടെ വികാസത്തേക്കാളുപരി സമൂഹത്തിണ്റ്റെ വികാസമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പൊതുസമൂഹത്തിണ്റ്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭ വര്‍ഗീയത വളര്‍ത്തുന്നുവെന്ന് പറയുന്നത് ലജ്ജാകരമാണ്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയും ജാതിമതഭേദമെന്യേ ഏവര്‍ക്കും അറിവ് പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സഭയ്ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഖേദകരമാണ്. വര്‍ഗീയ സംഘടനകളും രാഷ്ട്രീയസംഘടനകളുമാണ് ഇത്തരം ആരോപണങ്ങള്‍ക്കുപിന്നിലെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ മാര്‍ മാത്യു പോത്തനാമൂഴി സ്മരിക്കപ്പെടേണ്ട വ്യക്തിയാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കാറില്ല. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ സമൂഹത്തെ ഉണര്‍ത്തേണ്ടത് അധ്യാപകരുടെ കടമയാണെന്നും സമൂഹത്തിനു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളതെന്നും മനുഷ്യണ്റ്റെ മൌലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാര്‍ മാത്യു പോത്തനാമൂഴിയുടെ മഹത്തായ സംഭാവനകളിലൊന്നാണ് ന്യൂമാന്‍ കോളജെന്നും വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കാര്‍ഡിനല്‍ ന്യൂമാണ്റ്റെ പേരില്‍ ഈ കോളജ് ആരംഭിച്ചത് ഇദ്ദേഹത്തിണ്റ്റെ കഠിനപരിശ്രമംകൊണ്ടാണെന്നും മാര്‍ പുന്നക്കോട്ടില്‍ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സാഹചര്യങ്ങളില്‍ പലഭാഗങ്ങളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് ഈ കലാലയം അദ്ദേഹം ആരംഭിച്ചത്. ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതോടൊപ്പം സമൂഹപുരോഗതിക്കായി നിലകൊള്ളുന്ന ഈ കോളജ് മാനവമൈത്രിയുടെ പ്രതീകംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടത്വ സെണ്റ്റ് അലോഷ്യസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് പോത്തനാമൂഴി ആമുഖപ്രസംഗം നടത്തി. കോളജ് ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ.ജോണ്‍ നന്ദിയും പറഞ്ഞു.