Thursday, November 18, 2010

മതാധ്യാപകര്‍ സ്നേഹത്തിണ്റ്റെ പ്രവാചകരാവണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

മതാധ്യാപകര്‍ സ്നേഹത്തിണ്റ്റെ പ്രവാചകരായി മാറേണ്ടവരാണെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ ആഹ്വാനം ചെയ്തു. അതിരൂപത മതബോധനകേന്ദ്രം തയാറാക്കിയ എയ്ഞ്ചത്സ്‌ ഡാന്‍സ്‌ എന്ന ആക്ഷന്‍ സോംഗ്‌ സിഡിയുടെ പ്രകാശനം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ുട്ടികള്‍ക്ക്‌ അറിവിനൊപ്പം ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ അധ്യാപകര്‍ക്കു കടമയുണ്ട്‌. മാനുഷിക മൂല്യങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ കുട്ടികള്‍ക്ക്‌ അവസരം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. ഇവിടെ മതാധ്യാപകര്‍ മാനുഷിക മൂല്യങ്ങളും നന്‍മയും സ്നേഹവും പകര്‍ന്നുകൊടുക്കുന്നവരാവണം. വീടുകളിലും സ്കൂളിലും സ്നേഹം ലഭിക്കാത്ത കുട്ടികള്‍ക്ക്‌ ആവോളം സ്നേഹം നല്‍കുന്നവരാവണം മതാധ്യാപകരെന്നും മാര്‍ എടയന്ത്രത്ത്‌ ഓര്‍മിപ്പിച്ചു. എളമക്കര പള്ളിയിലെ പ്രധാന അധ്യാപിക ലൈസമ്മ ജോര്‍ജിനു നല്‍കിയാണ്‌ 108 ആക്ഷന്‍ സോംഗുകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ സിഡി ബിഷപ്‌ പ്രകാശനം ചെയ്തത്‌. വിവിധ മതബോധനയൂണിറ്റുകളിലെ പ്രധാന അധ്യാപകരുടെ യോഗം അതിരൂപതാ മതബോധന ഡയറക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌ ഉദ്ഘാടനം ചെയ്തു. അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ ഫാ. ജോമോന്‍ ശങ്കുരിക്കല്‍, കുറ്റിപ്പുഴ പള്ളിയിലെ പ്രധാന അധ്യാപകന്‍ കെ.ഡി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം മതബോധന ജനറല്‍ കൌണ്‍സില്‍ യോഗം നടന്നു.