എന്‍ഡോസല്‍ഫാണ്റ്റെ വിനിയോഗം രാജ്യത്ത് പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പെരുന്നേടം. കാസര്‍ ഗോഡും കേരളത്തിണ്റ്റെ ഇതര പ്രദേശങ്ങളിലും ഈ കീടനാശിനി മനുഷ്യ ജീവനു നല്‍കിയ നിരവധി ദുരിതങ്ങളുടെ നേര്‍ക്കാഴ്ച പത്രമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതാനുഭവങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ ഇനിയുമൊരു ശാസ്ത്രീയ പഠന റിപ്പോര്‍ട്ടിനായി ഭരണകൂടം കാത്തിരിക്കരുത്. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കോര്‍പ്പറേറ്റ് വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാനായി ഇന്ത്യയില്‍ വിറ്റഴിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കടുത്ത ക്രൂരതയുമാണ്. മാരകമായ കീടനാശിനികളുടെ ഉപയോഗം കാര്‍ഷിക മേഖലകളില്‍ വ്യാപകമായിരിക്കുന്നു. ജില്ലയിലെ ചില കിണറുകളിലെ ജലത്തിലും എന്‍ഡോസള്‍ഫാണ്റ്റെ അംശങ്ങള്‍ കണെ്ടത്തിയത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഗൌരവമായെടുക്കണം. ജനങ്ങളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമായിട്ടുള്ള വളപ്രയോഗങ്ങളും കീടനാശിനികളും പരാമവധി കുറയ്ക്കണം. ജൈവവളങ്ങളും, ജൈവകീടനാശിനികളും പ്രചരിപ്പിക്കാന്‍ കൃഷി മന്ത്രാലയവും കാര്‍ഷിക രംഗത്തെ ശാസ്ത്രജ്ഞന്‍മാരും മുന്‍ കൈ എടുക്കണം. കേരളത്തില്‍ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗങ്ങള്‍ കൃഷി വകുപ്പിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും വേണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ജില്ലയെ ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും, ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സമ്പൂര്‍ണ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.