Thursday, November 18, 2010

യുവാക്കള്‍ പ്രബുദ്ധരാകണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം

വിശ്വാസത്തിണ്റ്റെ ചുവടുപിടിച്ച്‌ യുവാക്കള്‍ പ്രബുദ്ധ രാകണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സൂസാപാക്യം ആഹ്വാനം ചെയ്തു. സമന്വയ വിഷന്‍ മിഷന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ നേതൃ ത്വത്തില്‍ മാറനല്ലൂരില്‍ സംഘടിപ്പിച്ച യൂത്ത്‌ എക്സ്പോ- 2010 ണ്റ്റെ സമാപനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാറ്റത്തിണ്റ്റെ കൊടുങ്കാറ്റായി നവസമൂഹത്തെ മാറ്റി മറിക്കുന്ന ശാസ്ത്രം സത്യത്തിലേയ്ക്കുള്ള മാര്‍ഗമാണ്‌. എന്നാല്‍ ശാസ്ത്രം സത്യമാണെന്ന മിഥ്യാധാരണ യ്ക്കു പിന്നില്‍ ദൈവത്തെ മറക്കുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഈ അവസ്ഥയിലാണ്‌ അശാന്തിയുടെയും അസമാധാനത്തിണ്റ്റെയും ഇരുള്‍ പരക്കുന്നത്‌. വിശ്വാസാടിസ്ഥാനത്തിണ്റ്റെ അഭാവമാണ്‌ യുവാക്കളുടെ തകര്‍ച്ചയ്ക്കു മൂലാധാരം. ദൈവം കൂടെയുള്ള അനുഭവമാണ്‌ സമൂഹത്തിണ്റ്റെ കേന്ദ്രമെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ഓര്‍മിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തു ദാസ്‌ അധ്യക്ഷനായിരുന്നു. റവ. ഡോ. വിന്‍സെണ്റ്റ്‌ കെ. പീറ്റര്‍ ആമുഖപ്രഭാഷണവും കെ. മുരളീധരന്‍ എക്സ്‌ എം.പി മുഖ്യ സന്ദേശവും നല്‍കി. എന്‍. ശക്തന്‍ എംഎല്‍എ, സുരേഷ്‌ കുമാര്‍, ഉദയകുമാര്‍, എരുത്താവൂറ്‍ ചന്ദ്രന്‍, മലയിന്‍കീഴ്‌ വേണു ഗോപാല്‍, ശാന്താ പ്രഭാകരന്‍, ബിന്ദു, കുമാര്‍, റവ. സിസ്റ്റര്‍ വെറോനിക്ക പള്ളിയില്‍, ബ്രദര്‍ സതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌ എക്സ്പോയുടെ ഭാഗമായി നേരത്തെ നടന്ന പാനല്‍ ചര്‍ച്ചയില്‍ തിരുവനന്ത പുരം അതിരൂപത എപ്പി സ്കോപ്പല്‍ മോണ്‍. ടി. നിക്കോളാസ്‌ മോഡറേറ്ററായിരുന്നു. അഡ്വ. വിജയകുമാര്‍, റോബിന്‍സണ്‍, നെത്സണ്‍, ടി.എം. ബീന എന്നിവര്‍ പ്രസംഗിച്ചു. കുടുംബം യുവത്വപൂര്‍ണതയ്ക്ക്‌ എന്ന വിഷയം ആസ്പദ മാക്കി ചര്‍ച്ച നടന്നു. തിരുവനന്തപുരം അതിരൂപത ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ ഫാ. റൂഫസ്‌ പയസ്ളീന്‍ മോഡറേറ്ററായിരുന്നു. ഫാ. ഷാജ്കുമാര്‍, അഡ്വ. വിജയകുമാര്‍ അവണാകുഴി, എസ്‌.ബി ചിത്ര, ജോസ്‌ ലാല്‍, ഹരീഷ്‌ കീഴാറൂറ്‍, ഇഗ്നേഷ്യസ്‌ എന്നിവര്‍ പങ്കെടുത്തു. ദൈവസ്നേഹത്തിണ്റ്റെ കേന്ദ്രമായ ക്രിസ്തുവില്‍ നിന്ന്‌ യുവചൈതന്യം ഉള്‍ക്കൊണ്ട്‌ സര്‍വരോടും പ്രതിബദ്ധത കാട്ടാനുള്ള കാലഘട്ടമാണ്‌ യുവത്വമെന്നും സാധാരണക്കാ രോടും രോഗികളോടും ദുഃഖിതരോടും പ്രതിബദ്ധതയുള്ളവരായി തീരുവാനുള്ള ഏക മാര്‍ഗം ക്രിസ്തു നല്‍കിയ മാനവശുശ്രൂഷയാണെന്നും അതിണ്റ്റെ മാനസികതലത്തെ സ്വാധീനിക്കുന്ന സ്നേഹവും പ്രതിബദ്ധതയും ആദ്യ പടികളാകണമെന്നും സിംപോസിയം വ്യക്തമാക്കി.