1998-2001 കാലത്തനുവദിച്ച കോഴ്സുകള്‍ക്ക് അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചതിനുശേഷം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും യൂണിവേഴ്സിറ്റിയുടെയും മാനേജ്മെണ്റ്റിണ്റ്റെയും പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി ഇക്കാര്യം പുനഃപരിശോധിക്കണമെന്നുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് മാനേജ്മെണ്റ്റ് അസോസിയേഷന്‍ പ്രസിഡണ്റ്റ് പ്രഫ. ആര്‍. പ്രസന്നകുമാറും സെക്രട്ടറി റവ. ഡോ. മാത്യു മലേപ്പറമ്പിലും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പുനഃപരിശോധനയുടെ മറവില്‍ നിയമിക്കുന്നവരുടെ ശമ്പളം താമസിപ്പിക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സൃഷ്ടിച്ച ഒഴിവുകളില്‍ നിയമന നടപടികളുമായി മാനേജ്മെണ്റ്റുകള്‍ മുമ്പോട്ടു പോകുമെന്നും റവ. ഡോ. മാത്യു മലേപ്പറമ്പില്‍ പറഞ്ഞു.