Monday, November 29, 2010

അല്‍മായര്‍ സഭയുടെ ശബ്ദമാകണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

അല്‍മായര്‍ സഭയുടെ ശബ്ദമായി നിലകൊള്ളണമെന്നും സഭയോട്‌ പ്രതിബദ്ധതയുള്ളവരായിരിക്കണമെ ന്നും കേരള ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും ഇടുക്കി ബിഷപ്പുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കോട്ടയത്ത്‌ നടന്ന അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്നങ്ങളില്‍ സഭയുടെ കാഴ്ചപ്പാട്‌ ഉള്‍ക്കൊള്ളണമെന്നും സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന പ്രതിലോമശക്തികളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ഡേവിഡ്‌ ചിറമ്മേലിനു ഡൊമിനിക്‌ മണ്ണിപ്പറമ്പില്‍ മെമ്മോറിയല്‍ ദിനെബന്ധു എകെസിസി അവാര്‍ഡ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നല്‍കി. എം.ഡി. ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ആണ്റ്റണി നിരപ്പേല്‍, ഫാ. ജേക്കബ്‌ പാലയ്ക്കാപ്പിള്ളി, ടോമി തുരുത്തിക്കര, അഡ്വ. ബിജു പറയനിലം, പ്രഫ. കെ.കെ. ജോണ്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. പി.പി. ജോര്‍ജ്‌, പി.ഐ. ആണ്റ്റണി, സൈബി അക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍, ബേബി പെരുമാലില്‍, ജോസ്‌ കൊച്ചുപുര, ജിബോച്ചന്‍ വടക്കന്‍, സാജു അലക്സ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.