Wednesday, November 24, 2010

അടിസ്ഥാനസൌകര്യ വികസനത്തില്‍ സ്വകാര്യ-പൊതുമേഖല പങ്കാളിത്തം വേണം: മാര്‍ തോമസ്‌ ചക്യത്ത്‌

അടിസ്ഥാനസൌകര്യ വികസനത്തില്‍ സ്വകാര്യ-പൊതു പങ്കാളിത്തം ഉണ്ടാകേണ്ടതുണെ്ടന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. തൃക്കാക്കര ഭാരത്മാതാ കോളജിലെ കോമേഴ്സ്‌ വിഭാഗം റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ കോര്‍പറേഷണ്റ്റെ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിണ്റ്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചേരികളുടെ നിര്‍മാര്‍ജനം അടിസ്ഥാനസൌകര്യ വികസനത്തില്‍ ഒഴിവാക്കാനാവാത്തതാണെന്നും മാര്‍ ചക്യത്ത്‌ ഓര്‍മ്മിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. എം. ബീന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികളും ശരിയായ പഠനവും അടിസ്ഥാനസൌകര്യ വികസനത്തിന്‌ അനിവാര്യമാണെന്ന്‌ കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ലാലിയമ്മ ജോസ്‌, കൊമേഴ്സ്‌ വിഭാഗം മേധാവി പ്രഫ. ജോയ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. അടിസ്ഥാന നഗരസൌകര്യം ധനകാര്യത്തില്‍ എന്ന വിഷയത്തിലാണ്‌ സെമിനാര്‍. ആമുഖ സെഷനില്‍ ഹഡ്കോ മുന്‍ സിഎംഡി വി. സുരേഷ്‌, പൂനെ സര്‍വകലാശാലയിലെ മാനേജ്മെണ്റ്റ്‌ സയന്‍സ്‌ വിഭാഗം തലവന്‍ ഡോ. ബിബി സാങ്ങ്‌വികാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാലയിലെ പ്രഫ. സൈമണ്‍ തട്ടിലിണ്റ്റെ അധ്യക്ഷതയില്‍ കൊച്ചിന്‍ സെണ്റ്റര്‍ ഫോര്‍ പബ്ളിക്‌ പോളിസി റിസര്‍ച്ച്‌ ചെയര്‍മാന്‍ ഡി. ധനരാജ്‌ മുഖ്യവിഷയാവതരണം നടത്തി. തുടര്‍ന്നു നടന്ന സാങ്കേതിക സെഷനില്‍ ജിയോജിത്‌ ഇന്‍വെസ്റ്റ്മെണ്റ്റ്‌ അനലിസ്റ്റ്‌ ഡോ. വി.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരവികസന നോഡല്‍ ഓഫീസര്‍ ടി.കെ. ജോസ്‌ മുഖ്യപ്രഭാഷണം നടത്തി. വൈകുന്നേരം പബ്ളിക്‌ സെഷനില്‍ കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു പരിശീലനവും ആശയവിനിമയ പരിപാടിയും ഉണ്ടായിരുന്നു.