ആധുനിക തലമുറ ഇന്ന് അനുഭവിക്കുന്ന സൌകര്യങ്ങളേക്കാള്‍ നല്ല നാളെ വരും തലമുറയ്ക്കായി കരുതി വിദ്യാഭ്യാസ വെളിച്ചം പകര്‍ന്നു നല്‍കാന്‍ സഭ എന്നും മുന്നിലുണ്ടാകുമെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച സഭയുടെ സേവനങ്ങള്‍ തള്ളിപ്പറയുന്നവര്‍ക്ക് വിദ്യയിലൂടെ വെളിച്ചം പകര്‍ന്നുകൊടുത്തു നാം മറുപടി പറയുമ്പോഴാണു ജൂബിലി ആഘോഷങ്ങള്‍ക്കു പ്രസക്തിയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശമാണെന്നും ഇതുനല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അര്‍ഹമായവര്‍ക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുന്നുണെ്ടങ്കില്‍ അതു ഗൌരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. കള്ളാര്‍ പഞ്ചായത്തു പ്രസിഡണ്റ്റ് എച്ച്.വിഘ്നേശ്വര ഭട്ട്, അഡ്വ.ഫാ.ജോസഫ് കീഴങ്ങാട്ട്, എ.എം ജോസ്, ഫാ.ജോസ് കുറുപ്പുന്തറ, വി.കുഞ്ഞിക്കണ്ണന്‍, ജിജി കുര്യന്‍, സിസ്റ്റര്‍ ജിന്‍സി പ്രസംഗിച്ചു. ഫാ.ജോസ് കടവില്‍ചിറയില്‍ സ്വാഗതവും സിസ്റ്റര്‍ ജിന്‍സി നന്ദിയും പറഞ്ഞു.