Monday, November 8, 2010

വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ ചൈതന്യം പകരുക: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ ചൈതന്യം ലോകമെങ്ങും പകരാന്‍ വിളിക്കപ്പെട്ടവരാണ്‌ ഫ്രാന്‍സിസ്കന്‍ അല്‍മായ സഭാംഗങ്ങളെന്ന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. വരാപ്പുഴ അതിരൂപത ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ഫ്രാന്‍സിസ്കന്‍ ദിനസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ക്രിസ്തുവെന്ന്‌ അറിയപ്പെട്ടിരുന്ന വിശുദ്ധ ഫ്രാന്‍സിസിണ്റ്റെ മൂല്യം ഇന്നത്തെ ലോകത്തിന്‌ കാണിച്ചുകൊടുക്കുകയും സാക്ഷ്യം വഹിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ വരാപ്പുഴ അതിരൂപത ചെയര്‍മാന്‍ അലക്സ്‌ ആട്ടുള്ളില്‍ അധ്യക്ഷനായിരുന്നു. കപ്പുച്ചിന്‍ സഭ പ്രൊവിന്‍ഷ്യല്‍ റവ. ഡോ.ജോണ്‍ ബാപ്റ്റിസ്റ്റ്‌ കപ്പുച്ചിന്‍ മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആണ്റ്റണി അമ്പാട്ട്‌, എസ്‌എഫ്‌ഒ ഡയറക്ടര്‍ ഫാ.മാനുവല്‍ മെണ്റ്റസ്‌ കപ്പുച്ചിന്‍, കേരള ഫ്രാന്‍സിസ്കന്‍ ഫാമിലി യൂണിയന്‍ പ്രസിഡണ്റ്റ്‌ സിസ്റ്റര്‍ റോസിലണ്റ്റ്‌, മാതൃവേദി വരാപ്പുഴ അതിരൂപത പ്രസിഡണ്റ്റ്‌ മിനി ആണ്റ്റണി, റാഫേല്‍ നമ്പൂരത്ത്‌, എ.എ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.