Thursday, November 11, 2010

പുതുമയുള്ള പ്രവര്‍ത്തനശൈലികളുടെ വക്താക്കളാകണം: മാര്‍ ജോസ്‌ പൊരുന്നേടം

സഭയുടെയും, സഭാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനുകരണങ്ങളല്ല, പുതുമകളാണ്‌വേണ്ടതെന്ന്‌ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്‌ പൊരുന്നേടം. മാനന്തവാടി വിന്‍സണ്റ്റ്‌ഗിരിയില്‍ നടന്ന വി. വിന്‍സണ്റ്റ്‌ ഡി പോളിണ്റ്റേയും, വി,ലൂയിസ്‌ ഡി മാരില്ലാക്കിണ്റ്റെയും 350-ാംചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. സാങ്കേതിക വിദ്യകളും, അതിണ്റ്റെ നിത്യനൂതനങ്ങളായ ശൃഖലകളും അതിവിപുലമായിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാലിക പ്രശ്നങ്ങളോടുള്ള നമ്മുടെ സമീപനങ്ങള്‍ പരമ്പരാഗത ശൈലികളില്‍തുടര്‍ന്നാല്‍ ഫലപ്രാപ്തിയുണ്ടാവില്ല. കാലോചിതവും പ്രസക്തവുമായ പരിഹാരങ്ങള്‍ പെട്ടെന്നുണ്ടാവണം. ഇത്‌ സന്യസ്ഥരും, സമര്‍പ്പിതരും ദൈവജനം മുഴുവന്‍ വെല്ലുവിളിയായെടുക്കണം. ഇല്ലെങ്കില്‍ പ്രശ്നപരിഹാരവുമായി നാമെത്തുമ്പോഴേക്കും സാഹചര്യങ്ങള്‍ മാറിയിരിക്കും നമ്മുടെപ്രവര്‍ത്തനം അപ്രസക്തമാവും. സഭാസമൂഹങ്ങള്‍ക്ക്‌ വഴികാട്ടികളായ വിശുദ്ധരുടെ അതേ അരൂപി നാം തുടരുമ്പോഴും, ശൈലികളിലുള്ള കാലോചിതമായ വ്യതിയാനം അനിവാര്യമാണെന്നും തനിമയും പുതുമയുള്ള ശൈലികളുമായി ഇറങ്ങുമ്പോള്‍ ആരോടും മത്സരിക്കേണ്ടിവരില്ലെന്നും അദ്ദേഹംപറഞ്ഞു. വിന്‍സണ്റ്റ്ഗിരി സിസ്റ്റേഴ്സ്‌ എന്നറിയപ്പെടുന്ന സിസ്റ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി ഓഫ്‌ സെണ്റ്റ്‌ വിന്‍സണ്റ്റ്ഡിപോള്‍ എന്ന സന്യാസിനി സമൂഹത്തിണ്റ്റെ മാനന്തവാടിയിലുള്ള ജനറലേറ്റില്‍ വെച്ചാണ്‌അനുസ്മരണ ചടങ്ങ്‌ നടന്നത്‌. 1734-ല്‍ ഫ്രാന്‍സിലെ സ്ട്രസ്ബുര്‍ഗില്‍ സ്ഥാപിതമായ വിന്‍സന്‍ഷ്യന്‍സന്യാസിനി സമൂഹം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌ 1975 ലായിരുന്നു. 21 കോണ്‍വണ്റ്റുകളിലായി 230 സിസ്റ്റേഴ്സ്‌ കേരളം, കര്‍ണ്ണാടകം, ആഡ്രാപ്രദേശ്‌ , ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളിലായി സേവനമനുഷ്ഠിക്കുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മദ്യാസക്തരുടെ ചികിത്സ, മാനസികരോഗികളുടെ ചികിത്സയും പരിചരണവും, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ നൂതനവും കാലോചിതവുമായ പ്രവര്‍ത്തനങ്ങള്‍ഏറ്റെടുത്ത്, വി.വിന്‍സണ്റ്റ്‌ ഡി പോളിണ്റ്റെ ചൈതന്യം സ്വന്തമാക്കി പ്രതിസംസ്കാരത്തിണ്റ്റെ വാഗ്ദാക്കളായി തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സജീവ സാന്നിദ്ധ്യമായി കൊണ്ടിരിക്കുകയാണിവര്‍. സമൂഹത്തിണ്റ്റെ നാനാ തുറകളില്‍ നിന്നുള്ള പ്രഗത്ഭരും, അനാഥാലയത്തിലെ അന്തേവാസികളുമടക്കംനൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. സുപ്പീരിയര്‍ ജനറല്‍ സി. പ്രിമോസ സ്വാഗതവും സി. ക്രിസ്റ്റീന നന്ദിയും പറഞ്ഞു.