Friday, December 17, 2010

സഭയുടെ നിലപാട്‌ ഈശ്വരവിശ്വാസത്തിലധിഷ്ഠിതം: ഡോ.എം. സൂസപാക്യം

രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ സഭയുടെ നിലപാടു ജനനന്‍മയിലും ഈശ്വരവിശ്വാസത്തിലും അധിഷ്ഠിതമാണെന്നു കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.എം.സൂസപാക്യം. ലത്തീന്‍ സഭയിലെ അല്‍മായ സംഘടനകളായ കെഎല്‍സിഎ, സിഎസ്‌എസ്‌, ഡിസിഎംഎസ്‌, കെഎല്‍സിഡബ്ള്യുഎ, കെസിവൈഎം എന്നിവയുടെ സംസ്ഥാന, രൂപതാ നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ കണെ്ടത്താനും പരിഹരിക്കാനുമുള്ള ബാധ്യത സഭാപ്രസ്ഥാനങ്ങള്‍ക്കുണ്ട്‌. അല്‍മായരുടെ ചിന്തകളും അഭിപ്രായങ്ങളും സഭാധികാരികള്‍ വിവേകപൂര്‍വം സ്വീകരിക്കും. വര്‍ഗീയചിന്തയും സങ്കുചിത മനോഭാവവും സഭാ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗത്തില്‍ കെആര്‍എല്‍സിബിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. പയസ്‌ ആറാട്ടുകുളം, സെക്രട്ടറിമാരായ ഷാജി ജോര്‍ജ്‌, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ലെയ്റ്റി കമ്മീഷന്‍ ജോയിണ്റ്റ്‌ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡണ്റ്റ്‌ റാഫേല്‍ ആണ്റ്റണി, സിഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി വി.ജെ. മാനുവല്‍, കെസിവൈഎം സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എ.ബി. ജസ്റ്റിന്‍, കെഎല്‍സിഡബ്ള്യുഎ ജനറല്‍ സെക്രട്ടറി സ്മിത ബിജോയ്‌, ഡിസിഎംഎസ്‌ ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.