ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത ഒരു പരിപാടിയില്‍ കത്തോലിക്കാസഭയേയും സഭയുടെ വിശ്വാസസത്യങ്ങളേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതില്‍ മാനന്തവാടി രൂപതാ വൈദിക സെനറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹാസ്യ സാഹിത്യത്തിണ്റ്റെ പ്രസക്തിയും മൂല്യവും അംഗീകരിക്കുമ്പോള്‍ തന്നെ ഏതെങ്കിലും മതവിഭാഗങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങളെ അവഹേളിക്കുകയും സമൂഹമനസ്സാക്ഷിയില്‍ അവയെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത ദുരുദ്ദേശപരവും രഹസ്യ അജണ്ടയുടെ ഭാഗവുമാണെന്ന് യോഗം വിലയിരുത്തി. മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകളെ കടിഞ്ഞാണില്ലാതെ വിട്ടാല്‍ സമൂഹത്തില്‍ ഇത് വിഭാഗീയതയുടെ വിഷ വിത്തുകള്‍ വിതയ്ക്കും. പ്രക്ഷേപണമന്ത്രാലയത്തിണ്റ്റെ നിയന്ത്രണങ്ങളും മാര്‍ക്ഷനിര്‍ദ്ദേശങ്ങളും പാടെ അവഗണിച്ചുകൊണ്ടുള്ള ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ നിരീക്ഷിക്കാനും, ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ സഭാ വിശ്വാസങ്ങളെയും സഭാധികാരികളെയും താറടിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. അതിനവര്‍ സ്വയം തയ്യാറാവുന്നില്ലെങ്കില്‍ അപ്രകാരം ചെയ്യുന്ന ചാനലുകള്‍ ബഹിഷ്കരിക്കാനും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാനും ഇത്തരം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യാനും സഭാ നേതൃത്വം നിര്‍ബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്വാഗതവും ചാന്‍സലര്‍ ഫാ. തങ്കച്ചന്‍ പരുവുമ്മേല്‍ നന്ദിയും പറഞ്ഞു. സഹ വികാരി ജനറാല്‍ ഫാ. ജോസ് തേക്കനാടിയില്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ഗര്‍വാസിസ് മറ്റം, കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്ജ് മൈലാടൂറ്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. റോബിന്‍ വടക്കുംചേരി, സോഷ്യല്‍ സര്‍വ്വീസ് സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, രൂപതാ പി.ആര്‍.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം , ഫാ. വിന്‍സണ്റ്റ് താമരശ്ശേരില്‍, മേരിമാതാ കോളേജ് ബര്‍സാര്‍ ഫാ. ബിജു തുരുത്തേല്‍, ഫാ. ജോര്‍ജ്ജ് മാമ്പള്ളില്‍, ഫാ. അഗസ്റ്റിന്‍ നിലക്കപ്പള്ളില്‍, ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. ചാണ്ടി പുനക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.