ക്രൈസ്തവസഭയുടെ വിശ്വാസത്തിനും സംവിധാനത്തിനും നേരേ വെല്ലുവിളികള്‍ ഉയര്‍ത്തി സഭയെ പൊതുസമൂഹത്തില്‍ അവഹേളിക്കുവാനും ആക്ഷേപിക്കുവാനും സഭാവിരുദ്ധ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സഭയ്ക്കു കൂടുതല്‍ കരുത്തേകുന്നുവെന്ന് സീറോമലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സഭാ വിശ്വാസികളും പ്രത്യേകിച്ച് അല്‍മായ സമൂഹവും ഇത്തരം പ്രശ്നങ്ങളില്‍ സംയമനം പാലിക്കുന്നത് നിസംഗതയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. അതിനാല്‍ത്തന്നെ ക്രൈസ്തവ സഭയെ മോശമായി ചിത്രീകരിച്ച് വിശ്വാസികളെ ചിതറിച്ച് സഭാസംവിധാനങ്ങളോടും, നേതൃത്വത്തോടും അമര്‍ഷവും വിദ്വേഷവും വളര്‍ത്തിയെടുത്ത് നേട്ടങ്ങള്‍ കൊയ്യാമെന്നു പലരും സ്വപ്നം കാണുന്നു. ക്രൈസ്തവസഭയെക്കുറിച്ചോ, വിശ്വാസ നിലപാടുകളെക്കുറിച്ചോ അറിവും പഠനവുമില്ലാത്തവര്‍ സഭയ്ക്കുനേരേ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടത്തുന്ന ജല്‍പനങ്ങള്‍ പൊതുസമൂഹത്തില്‍ ചിലയിടങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം. അടിസ്ഥാനപ്രമാണങ്ങളിലും ആത്മീയ പശ്ചാത്തലത്തിലും അടിയുറച്ചുനിന്നുള്ള സഭയുടെ പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത അറിഞ്ഞും അനുഭവിച്ചും പങ്കുപറ്റിയും പൊതുസമൂഹം ഒന്നാകെ ഗുണഭോക്താക്കളാകുമ്പോള്‍, സാമൂഹ്യനീതിയുടെയും ജനക്ഷേമത്തിണ്റ്റെയും ഉന്നത വഴികളിലൂടെ സഭ മുന്നേറുകയാണ് എന്ന സത്യം ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പൊതുസമൂഹത്തിണ്റ്റെ മുമ്പിലേ്ക്ക് ക്രൈസ്തവസഭയെയും സഭാപിതാക്കന്‍മാരെയും വൈദികരെയും വലിച്ചിഴച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയമാണ്. രാഷ്ട്രീയ മുന്നണികള്‍ക്കോ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്കോ എത്രയോ ഉയരങ്ങളിലാണ് കത്തോലിക്കാ സഭ. നിരീശ്വരപ്രസ്ഥാനങ്ങളുടെ യുക്തിചിന്തകള്‍ക്കുമപ്പുറം ഈശ്വര വിശ്വാസത്തിണ്റ്റെ ഉന്നതതലങ്ങളിലാണ് ക്രൈസ്തവസഭ. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നതോ, വിലയിടിയുന്നതോ, വില ഉയരുന്നതോ, ആക്ഷേപങ്ങളില്‍ തെറിക്കുന്നതോ അല്ല, ക്രൈസ്തവ സമൂഹത്തിണ്റ്റെ വിശ്വാസമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പറഞ്ഞു. സഭയുടെ മഹത്തായ സേവനങ്ങളിലൊന്നും നന്‍മയുടെ ഒരംശംപോലും കാണാതെ എന്തിനും ഏതിനും സഭാധ്യക്ഷന്‍മാരെയും, വൈദികരെയും, സന്യസ്തരെയും ആക്ഷേപിക്കുന്ന, മരണസംസ്കാരം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സഭയ്ക്കു കരുത്തുണെ്ടന്ന് അദ്ദേഹം മുന്നറിയിപു നല്‍കി. സഭയ്ക്കു രാഷ്ട്രീയമുണ്ട്; കക്ഷിരാഷ്ട്രീയമില്ല എന്നത് വളരെ വ്യക്തമായ നിലപാടാണ്. ഏതെങ്കിലും ഒരു കക്ഷിയുടെയോ, മുന്നണിയുടെയോ വക്താക്കളോ ഉപകരണങ്ങളോ അല്ല വിശ്വാസിസമൂഹം. ജനക്ഷേമത്തിണ്റ്റെയും ധാര്‍മികതയുടെയും, നീതിന്യായവ്യവസ്ഥകളുടെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള രാഷ്ട്രീയ അധികാരത്തെ സഭ എന്നും മാനിക്കും- അല്‍മായ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.