മൂല്യങ്ങള്‍ ബലികഴിച്ച് ക്ഷണികമായ സുഖഭോഗങ്ങള്‍ക്ക് അടിമപ്പെടാതെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് പുനലൂറ്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂറ്‍ രൂപതാ ജൂബിലി ആഘോഷത്തിണ്റ്റെ ഭാഗമായി പത്തനാപുരം സെണ്റ്റ് സേവ്യേഴ്സ് ആനിമേഷന്‍ സെണ്റ്ററില്‍ നടത്തിയ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമൂഹസൃഷ്ടിക്കായി യൌവനത്തില്‍തന്നെ ദൈവത്തെ അറിയാന്‍ ശ്രമിക്കണം. ദൈവത്തെ അറിയുമ്പോള്‍ നാം മനുഷ്യനെ അറിയുന്നു. മനുഷ്യനെ അറിയുന്നവര്‍ സമൂഹത്തെയും സഭയുടെ പ്രതീക്ഷയായ യുവജനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. 'സഭയും അല്‍മായ നേതൃത്വവും' എന്ന വിഷയത്തില്‍ കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ.ജോയി ഡി.കാനായില്‍ ക്ളാസെടുത്തു. ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ.ബൈജു എം. വിന്‍സണ്റ്റ്, ഫാ.വര്‍ഗീസ് ക്ളമണ്റ്റ്, റവ.ഡോ.ക്രിസ്റ്റി ജോസഫ്, അലക്സാണ്ടര്‍ ലൂക്കോസ്, ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.