Saturday, December 11, 2010

അധ്യാപകരുടെ പ്രവര്‍ത്തനം വിലപ്പെട്ടത്‌: മാര്‍ ജോസഫ്‌ പെരുന്തോട്ടം

കുട്ടികള്‍ക്ക്‌ പ്രചോദനവും മൂല്യബോധവും നല്‍കാന്‍ കഴിയുമ്പോഴാണ്‌ അധ്യാപകരുടെ പ്രവര്‍ത്തനം വിലപ്പെട്ടതായി മാറുന്നതെന്ന്‌ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരമ്പുഴ സെണ്റ്റ്‌ അലോഷ്യസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ദശവത്സരാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജാതി-മത-വര്‍ഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഒത്തൊരുമയോടെ ജീവിക്കാനുള്ള പരിശീലനം നല്‍കാനുള്ള കടമ വിദ്യാലയങ്ങള്‍ക്കുണ്ട്‌. ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങള്‍ക്ക്‌ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണ്‌ കാലഘട്ടത്തിണ്റ്റെ ആവശ്യമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. സ്കൂള്‍ മാനേജര്‍ റവ.ഡോ. മാണി പുതിയിടം അധ്യക്ഷതവഹിച്ചു. കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖം മുഖ്യപ്രഭാഷണം നടത്തി. ജൂബിലി സ്മാരക എന്‍എസ്‌എസ്‌ ഭവണ്റ്റെ താക്കോല്‍ദാനം തോമസ്‌ ചാഴികാടന്‍ എംഎല്‍എ നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോസ്‌ ഇടവഴിക്കല്‍, പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു, ഹെഡ്മാസ്റ്റര്‍ കുരുവിള ജേക്കബ്‌, മുന്‍ പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ജെയിന്‍ റോസ്‌, പി.വി. ജോസഫ്‌, പഞ്ചായത്ത്‌ മെംബര്‍ എം.വി. ബാബുരാജ്‌, പിടിഎ പ്രസിഡണ്റ്റ്‌ ഫ്രാന്‍സിസ്‌ സാലസ്‌, സെക്രട്ടറി ജയിംസ്‌ കുര്യന്‍, സ്റ്റാഫ്‌ സെക്രട്ടറി ഇ.കെ. ജോഷി, കണ്‍വീനര്‍ സാബു മാത്യു, ചെയര്‍പേഴ്സണ്‍ നീനാ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.