ആരോഗ്യ പരിപാലനരംഗത്തെ കത്തോലിക്കാസഭയുടെ സംഭാവനകള്‍ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്പും കെസിബിസി. ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. പിഒസിയില്‍ കാത്തലിക് നഴ്സിംഗ് സ്കൂള്‍ മാനേജേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചു ബിഷപ് പ്രതിവര്‍ഷം 5,൦൦൦നും 6,൦൦൦നും മധ്യേ നഴ്സുമാരെ പരിശീലിപ്പിക്കാന്‍ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള ആരോഗ്യശുശ്രൂഷാസ്ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇതുവഴി ജാതിമത ഭേദമെന്യേ ഏവര്‍ക്കും അരോഗദൃഢഗാത്രരായി ജീവിക്കാനുള്ള സുസ്ഥിതി പ്രദാനം ചെയ്യേണ്ട രാഷ്ട്രത്തിണ്റ്റെ ഉത്തരവാദിത്വത്തില്‍ കത്തോലിക്കാസഭ സജീവമായി പങ്കാളികളാവുന്നുണെ്ടന്നും ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. ക്രിസ്തു അനുവര്‍ത്തിച്ച സൌഖ്യദായകശുശ്രൂഷയുടെ പിന്തുടര്‍ച്ചയാണ് കത്തോലിക്കാസഭ ഇന്നു നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മനുഷ്യരെയും ജീവണ്റ്റെ പൂര്‍ണതയിലേക്കു നയിച്ച യേശുവിണ്റ്റെ പാതയിലാണ് സഭയുടെ ആതുരാലയങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയില്‍ എയ്ഡ്സ് രോഗത്തിണ്റ്റെ വ്യാപനം 5൦ ശതമാനത്തോളം നിയന്ത്രിക്കാന്‍ കഴിഞ്ഞതു കത്തോലിക്കാസഭയുടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസിണ്റ്റെ ബോധവല്‍ക്കരണ-പ്രതിരോധ പരിപാടികളുടെ കൂടി ഫലമാണെന്ന് ഭരണാധികാരികളെ ആര്‍ച്ചു ബിഷപ് ഓര്‍മിപ്പിച്ചു. അതുകൊണ്ടു തന്നെ രോഗചികിത്സാരംഗത്തു നിസ്വാര്‍ഥമായ സേവനമര്‍പ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അതേ ആനുകൂല്യത്തോടെ കാണാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം - ആര്‍ച്ചു ബിഷപ് പറഞ്ഞു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു പുതുമന അധ്യക്ഷനായിരുന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ മുഖ്യപ്രഭാഷണം നടത്തി. ഫാ.സന്തോഷ് അഴകത്ത്, സിസ്റ്റര്‍ അണ്റ്റോണിറ്റ, സിസ്റ്റര്‍ മേഴ്സി കുര്യന്‍, കെസിബിസി ഹെല്‍ത്ത് കമ്മീഷണ്റ്റെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആണ്റ്റോ ചാലിശേരി എന്നിവര്‍ പ്രസംഗിച്ചു.