നിലയ്ക്കല്‍ സെണ്റ്റ് തോമസ് എക്യുമെനിക്കല്‍ ദേവാലയ രജതജൂബിലി ആഘോഷം 30നു നടക്കും. കേരളത്തിലെ ക്രൈസ്തവ സഭാ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തിലാണു വിവിധ പരിപാടികള്‍ ജൂബിലിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നതെന്നു മാവേലിക്കര രൂപതാധ്യക്ഷനും സംഘാടക സമിതി ചെയര്‍മാനുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂബിലിയോടനുബന്ധിച്ച എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ 28ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും. റവ.ഡോ.ഒ.തോമസ് നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നു വൈദികരുടെ എക്യുമെനിക്കല്‍ കൂട്ടായ്മ ഫാ.ജോസ് മരിയദാസ് നയിക്കും. 29നു രാവിലെ പത്തിന് എക്യുമെനിക്കല്‍ കണ്‍വന്‍ഷനു ഫാ.ബോബി ജോസ് കുറ്റിക്കാട്ടും ഉച്ചകഴിഞ്ഞ് എക്യുമെനിക്കല്‍ യൂത്ത്ഫോറത്തിനു ജോസഫ് പുന്നൂസും നേതൃത്വം നല്‍കും. 30നു രാവിലെ 8.30നു ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പുതുതായി പണികഴിപ്പിച്ച കുരിശടിയുടെ കൂദാശ ഉച്ചകഴിഞ്ഞ് രണ്ടിനു വിവിധ സഭാ മേലധ്യക്ഷന്‍മാരുടെ കാര്‍മികത്വത്തില്‍ നടക്കും. ജൂബിലി സമ്മേളനം ഹ്യൂമന്‍ റിസോഴ്സ് ഡവല്‍പ്മെണ്റ്റ് പാര്‍ലമെണ്റ്ററി കമ്മിററി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും. നിലയ്ക്കല്‍ സെണ്റ്റ് തോമസ് എക്യുമെനിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടില്‍, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സിഎസ്‌ഐ ബിഷപ് തോമസ് ശമുവേല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡബ്ള്യുസിസി സെക്രട്ടറി മാത്യു ജോര്‍ജ്, സ്വാമി ഗോകോലാനന്ദ, വി.എച്ച്.അലിയാര്‍ മൌലവി തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്റ്റ് എം.ഡി.ജോസഫ് മണ്ണിപ്പറമ്പില്‍ അനുസ്മരണ പ്രസംഗം നടത്തും. എക്യുമെനിക്കല്‍ ദേവാലയത്തിണ്റ്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്ന ഏഴുപേരെ ആദരിക്കല്‍ ചടങ്ങിനു ഏബ്രഹാം ഇട്ടിച്ചെറിയ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, എംപിമാരായ ആണ്റ്റോ ആണ്റ്റണി, പ്രഫ.പി.ജെ.കുര്യന്‍, എംഎല്‍എമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, രാജു ഏബ്രഹാം, അടൂറ്‍ പ്രകാശ്, ജില്ലാ കളക്ടര്‍ എസ്.ലളിതാംബിക, എസ്പി കെ.സഞ്ജയ്കുമാര്‍, എക്യുമെനിക്കല്‍ ട്രസ്റ്റ് ജോയിണ്റ്റ് സെക്രട്ടറി റവ.ഡോ.ആണ്റ്റണി നിരപ്പേല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് പി.വി.വര്‍ഗീസ്, മെംബര്‍ രാധമ്മ കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നിലയ്ക്കല്‍ ദേവാലയം അഡ്മിനിസ്ട്രേറ്റര്‍ ഫാ.ഇഗ്നേഷ്യസ് ജോര്‍ജ്, കമ്മിറ്റിയംഗങ്ങളായ റവ.എം.ടി.തര്യന്‍, അഡ്വ.സാബു തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു