സ്ത്രീകള്‍ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്കു കടന്നുവരണമെന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ രൂപതകളിലെ വനിതാ സംഘടനാ ഡയറക്ടര്‍മാരുടെയും പ്രതിനിധികളുടെയും യോഗം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ വിവിധ സമിതികളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. നിയമനിര്‍മാണ രംഗത്തും പ്രാഗത്ഭ്യമുള്ള സ്ത്രീകള്‍ കടന്നുവരേണ്ടതുണെ്ടന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. എകെസിസി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ലിസി വര്‍ഗീസ്, സിസ്റ്റര്‍ ജാന്‍സി, മറിയാമ്മ ജോണ്‍, ടീന ജോണ്‍ മുളയ്ക്കല്‍, ഡെല്‍സി ലൂക്കാച്ചന്‍, സാറാമ്മ ജോണ്‍, ആനി മത്തായി മുതിരേന്തി എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ വനിതാ ഫോറത്തിണ്റ്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി കണ്‍വീനറായി വിവിധ രൂപതാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ൧൮ അംഗ കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. എലിസബത്ത് മുണ്ടപ്പള്ളി (തലശേരി), ലിസി വര്‍ഗീസ് (തൃശൂറ്‍), സെലിന്‍ ജെയിംസ് (താമരശേരി), ആനി മത്തായി (എറണാകുളം), ജെസീന്ത ദേവസി കല്ലേലി (ഇരിങ്ങാലക്കുട), ജിജി ജേക്കബ് (കാഞ്ഞിരപ്പള്ളി), റോസ് ഷോബി (പാലക്കാട്), ഡെല്‍സി ലൂക്കാച്ചന്‍ (കോതമംഗലം) മോളി കരിമ്പനക്കുഴി (മാനന്തവാടി), സിജി ലൂക്ക്സണ്‍ (പാലാ), ആനിയമ്മ ആണ്റ്റണി (ഇടുക്കി), മറിയാമ്മ ജോണ്‍ (ചങ്ങനാശേരി), ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ഫ്രഡറിക് എലവുത്തിങ്കല്‍, സിസ്റ്റര്‍ ജാന്‍സി മരിയ, സിസ്റ്റര്‍ ജെസി മരിയ എന്നിവരാണ് കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍.