ആദിമക്രൈസ്തവസമൂഹത്തിണ്റ്റെ പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിണ്റ്റെയും കൂട്ടായ്മയുടെയും ചൈതന്യം ഉള്‍ക്കൊള്ളുമ്പോഴാണു സഭൈക്യസംരംഭങ്ങള്‍ ഫലദായകമാകുന്നതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരിയില്‍ വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തില്‍ നടന്ന സഭൈക്യപ്രാര്‍ഥനാവാരത്തിണ്റ്റെ സമാപനത്തില്‍ സെണ്റ്റ് പോള്‍ സിഎസ്‌ഐ പള്ളിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജറുസലേമിലെ സഭയെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ഈ വര്‍ഷത്തെ സഭൈക്യ പ്രാര്‍ഥനാവാരത്തില്‍ ക്രൈസ്തവസഭകള്‍ക്കെല്ലാമായി നല്‍കപ്പെട്ടിരുന്നത്. സ്വര്‍ഗീയ ജറുസലേമിലേക്കു തീര്‍ഥാടനം ചെയ്യുന്നവരാണ് എല്ലാ സഭാംഗങ്ങളും എന്ന ചിന്തപുലര്‍ത്തുവാന്‍ കഴിയണം. അത് സഭകള്‍ തമ്മിലുള്ള ബന്ധം പുലര്‍ത്തുവാന്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെണ്റ്റ് പോള്‍ സിഎസ്‌ഐ പള്ളി വികാരി റവ. കെ. ജി തോംസണ്‍, റവ. ഡാനിയല്‍ മാമ്മന്‍, റവ. പി.എം. സക്കറിയ, ഫാ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍, ഫാ. ജോബി കറുകപ്പറമ്പില്‍ എന്നിവര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.