ജീസസ് യൂത്ത് രാജ്യാന്തര ടീം കോ-ഓര്‍ഡിനേറ്ററായി അഡ്വ. റൈജു വര്‍ഗീസിനെ തെരഞ്ഞെടുത്തു. രജത ജൂബിലി രാജ്യാന്തര സമ്മേളനത്തെത്തുടര്‍ന്ന് കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന നേതൃസംഗമത്തിലാണു തെരഞ്ഞെടുപ്പു നടന്നത്. ഡോണി പീറ്ററാണ് അസിസ്റ്റണ്റ്റ് കോ-ഓര്‍ഡിനേറ്റര്‍. ഫാ. ബിറ്റാജു അന്താരാഷ്ട്ര ടീമിണ്റ്റെ പാസ്റ്ററാകും. എബി തോമസ്, ഡോണ പിന്‍ഹിറോ, എമ്മ ദൌസാവരി, ജുട്ടൂസ് പോള്‍, ജോമി ഏബ്രഹാം, റെജി കൊട്ടകപ്പിള്ളില്‍, ഷെല്‍ട്ടന്‍ പിന്‍ഹിറോ, സില്‍ജോ തോമസ്, രവിന്ദ ഡിസില്‍വ, തോമസ് പുളിക്കല്‍, ജോര്‍ജ് ദേവസി, എ.ജെ. ആണ്റ്റണി, സീമ തോമസ്, ബിനോയ് സേവ്യര്‍, സിബി ജോസഫ്, ഫാ. മാത്യു ഏബ്രഹാം, മനോജ് സണ്ണി, ഡോ. ജൂലിയോ, ബേബി ചാക്കോ എന്നിവരാണ് രാജ്യാന്തര ടീം അംഗങ്ങള്‍. എ.ജെ. ആണ്റ്റണിയെ ദേശീയ ടീം കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്. കോതമംഗലം രൂപതയിലെ നെടുങ്ങപ്ര ഇടവകാംഗമായ റൈജു വര്‍ഗീസ് പെരുമ്പാവൂറ്‍ ബാറിലെ അഭിഭാഷകനാണ്. രജതജൂബിലി സമ്മേളനത്തിണ്റ്റെ നിറവില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും മിഷന്‍ മേഖലകളിലേക്കും ജീസസ് യൂത്ത് കടന്നുചെല്ലുമെന്ന് റൈജു വര്‍ഗീസ് പറഞ്ഞു. ദൈവപരിപാലനയിലുള്ള ആശ്രയത്വവും കത്തോലിക്ക സഭയുടെ പൂര്‍ണ പിന്തുണയും അംഗങ്ങളുടെ കൂട്ടായ്മയുമാണു ജീസസ് യൂത്തിണ്റ്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസമായി നടന്ന നേതൃസംഗമത്തിണ്റ്റെ സമാപനത്തില്‍ നാഗ്പൂറ്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. വിവിധ സെഷനുകള്‍ക്ക് ഫാ. മാത്യു ഏബ്രഹാം, സുനില്‍ നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജീസസ് യൂത്തിണ്റ്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃസംഗമം രൂപം നല്‍കി.