ദരിദ്രരോടു സുവിശേഷം പറയാനാണ് യേശു അഭിഷിക്തനായതെന്നും ഇതേ വിളി തന്നെയാണ് സന്യസ്തര്‍ക്കു ലഭിച്ചിരിക്കുന്നതെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍. സന്യാസിനി സഭാ സുപ്പീരിയര്‍മാരുടെ അഖിലേന്ത്യ സംഘടനയായ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് വിമന്‍ ഇന്ത്യയുടെ 46- ാമത് പ്ളീനറി സമ്മേളനത്തിണ്റ്റെ രണ്ടാംദിന പരിപാടികള്‍ക്കു തുടക്കംകുറിച്ചുകൊണ്ടുള്ള ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്യാസജീവിതം എന്നു പറയുന്നതു വിളിക്കുള്ളിലെ വിളിയാണ്. മാമ്മോദീസ സ്വീകരിച്ച എല്ലാവര്‍ക്കും ഒരു ദൈവവിളിയുണ്ട്. ഇവരില്‍നിന്നു പ്രത്യേകമായി നിയോഗിക്കപ്പെട്ടവരാണു സന്യസ്തര്‍. ദരിദ്രര്‍ക്കു സുവിശേഷമായി സന്യസ്തര്‍ മാറണം. തനിക്ക് ഇങ്ങനെ മാറാന്‍ കഴിയുന്നുണ്ടോയെന്ന് ഒരോരുത്തരും പരിശോധിക്കണമെന്നും ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. സന്യസ്തജീവിതം തന്നെ നമ്മുടെ ദൌത്യം എന്ന വിഷയത്തില്‍ ഡോ. സിസ്റ്റര്‍ രേഖ ചെന്നത്ത് (ജെഡിസി, പൂന), കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്കുള്ള പ്രത്യുത്തരം സമര്‍പ്പിതജീവിതം എന്ന വിഷയത്തില്‍ ഡോ.സിസ്റ്റര്‍ എവലിന്‍ മൊണ്റ്റോറിയോ (ജെഡിസി, പൂന)എന്നിവര്‍ ക്ളാസെടുത്തു. പിന്നീട് ഈ വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. സിആര്‍ഐ മുന്‍ പ്രസിഡണ്റ്റ് ഫാ. തോമസ് ഐക്കര സിഎംഐ ചര്‍ച്ചകള്‍ക്കു മറുപടി നല്‍കി.