ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന യുവനേതൃത്വമാണ് ഇടതു-വലത് രാഷ്്ട്രീയപാര്‍ട്ടികളില്‍ ഉള്ളതെന്നും ഇതു തിരിച്ചറിയണമെന്നും ഇടുക്കി രൂപതാ ബിഷപ്പും ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന നേതൃസമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കു നല്ല രീതിയില്‍ ബോധവത്കരണം നടത്തണം. നമ്മുടെ ശബ്ദം ശക്തമായി ഉയര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയ നേതൃത്വത്തിണ്റ്റെ ശ്രദ്ധയുണ്ടാവുകയുള്ളൂ. ന്യൂനപക്ഷ അവകാശങ്ങള്‍ എവിടെയാണെന്ന അവസ്ഥയിലാണ് ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ പരിഷ്കാരങ്ങള്‍ വലിയ അപകടങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും ഇതിനെതിരെ കെസിഎഫ് ശക്തമായ ബോധവത്കരണം നടത്തണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. നാടിനെ നശിപ്പിക്കുന്ന വിധത്തില്‍ കേരളത്തില്‍ മദ്യപന്‍മാരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഇതിനെതിരെയും ബോധവത്കരണവുമായി കെസിഎഫ് രംഗത്തുവരണം. ഏതു മേഖലയിലാണെങ്കിലും കെസിഎഫിണ്റ്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കണമെന്നും ഇതിനായുളള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പ്രസിഡണ്റ്റ് പ്രഫ.ജേക്കബ് എം. ഏബ്രാഹാം അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍ക്ക് ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെസിഎഫ് ആത്മീയ ഉപദേഷ്ടാവ് ഫാ. ജോസ് കോട്ടയില്‍, ഷെവലിയര്‍ വി.സി. ആണ്റ്റണി, സൈബി അക്കര, ഷിബു വര്‍ഗീസ്, അഡ്വ.ജോസ് വിതയത്തില്‍, ജോളി പാവേലില്‍, ടോമി തുരുത്തിക്കര, ഷാജി ജോര്‍ജ്, അഡ്വ. സി. ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.