സന്യാസിനികള്‍ യേശുവിനൊപ്പം ആയിരിക്കാനും അയക്കപ്പെടാനും വിളിക്കപ്പെട്ടവരാണെന്നു ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ഭാരതത്തിലെ സന്യാസിനി സഭാ സുപ്പീരിയര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ കോണ്‍ഫറന്‍സ് ഓഫ് റിലിജിയസ് വിമന്‍ ഇന്ത്യയുടെ 46-ാം പ്ളീനറി സമ്മേളനത്തിണ്റ്റെ ഭാഗമായി ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.യേശുവിനു സാക്ഷ്യം വഹിക്കുന്നതിണ്റ്റെ മനോഹാരിത മഹത്തരമാണ്. ഈ മനോഹാരിത സ്വന്തം ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ സന്യാസിനികള്‍ക്കാവണം. സന്യാസിനികള്‍ ഇന്നു സഭയുടെ പ്രചോദനവും നട്ടെല്ലുമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. വിവിധ സെഷനുകള്‍ക്ക് സിആര്‍ഐ ദേശീയ സെക്രട്ടറി ബ്രദര്‍ മാണി മേക്കുന്നേല്‍, സിബിസിഐ വനിതാ കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ ലില്ലി ഫ്രാന്‍സിസ്, സുപ്രീംകോടതിയിലെ അഭിഭാഷക സിസ്റ്റര്‍ മേരി സ്കറിയ, ബാംഗളൂറ്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. കെ.കെ. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. സിസ്റ്റര്‍ ശ്രീജ ഡേവിഡ് മോഡറേറ്ററായിരുന്നു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.