വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം സമൂഹ നന്‍മയ്ക്കായി വിനിയോഗിക്കപ്പെടണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. തൃക്കൊടിത്താനം കിളിമല എസ്‌എച്ച് പബ്ളിക് സ്കൂളില്‍ നടന്ന പത്താം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. വിദ്യാഭ്യാസത്തിലൂടെ വ്യക്തിയെ സാമൂഹ്യ ബന്ധവും പ്രതിബദ്ധതയുമുളളവനായി മാറ്റിയെടുക്കണം. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രദര്‍ശന മുളളവരാകണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ കാര്യക്ഷമതാ നിലവാരം പുലര്‍ത്തണമെന്നും എങ്കിലേ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ വിദ്യാഭ്യാസം ലഭ്യമാകുകയുള്ളുവെന്നും സിറിയക് തോമസ് അഭിപ്രായപ്പെട്ടു. കൊടിക്കുന്നില്‍ സുരേഷ് എംപി സുവനീര്‍ പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ മോണ്‍. ജോസഫ് നടുവിലേഴം, ഇമാം കൌണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് നദിര്‍ മൌലവി, പ്രിന്‍സിപ്പല്‍ ഫാ. മാത്യു താന്നിയത്ത്, ബര്‍സാര്‍ ഫാ. തോമസ് പറത്താനം, സിനി ആര്‍ട്ടിസ്റ്റ് റ്റിനി ടോം, പിറ്റിഎ പ്രസിഡണ്റ്റ് സി.ജെ. ജോസഫ്, പഞ്ചായത്ത് മെമ്പര്‍ സിബി ചാമക്കാല, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ജസ്റ്റിന്‍ ജോര്‍ജ്, സ്കൂള്‍ ലീഡര്‍ അലക്സ് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.