Saturday, February 12, 2011

ഒ.എന്‍.വി. നാടിണ്റ്റെ മഹാഗുരു: സാമുവല്‍ മാര്‍ ഐറേനിയസ്‌

ഒ.എന്‍.വി കുറുപ്പ്‌ നടിണ്റ്റെ മഹാഗുരുവാണെന്ന്‌ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ്‌. ഒ.എന്‍.വി കുറുപ്പിണ്റ്റെ ശിഷ്യസംഗമം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരജ്ഞാനമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കുമെല്ലാം അദ്ദേഹം നാടക ഗാനങ്ങളിലൂടെയും കവിതകളിലൂടെയും മുമ്പേ സുപരിചിതനാണ്‌. എല്ലാവരേയും രൂപപ്പെടുത്തുന്നതിലും പ്രകൃതിയോടും മനുഷ്യരോടും ഉള്ള സമീപനം വരച്ചുകാട്ടുന്നതിലും അദ്ദേഹത്തിന്‌ കഴിഞ്ഞു. അങ്ങനെ അദ്ദേഹം എല്ലാവരുടേയും ഗുരുവാണ്‌. മലയാളം അവഗണിക്കപ്പെട്ടു കിടക്കന്നതിനെതിരേ അദ്ദേഹം വാചാലനായി. തനിക്ക്‌ എപ്പോഴൊക്കെ അംഗീകാരം കിട്ടിയിട്ടുണേ്ടാ അപ്പോഴെല്ലാം അദ്ദേഹം അത്‌ മലയാളത്തിണ്റ്റേയും മലയാളിയുടേയും അംഗീകാരമായി ഉറക്കെ പറഞ്ഞു. അദ്ദേഹത്തിണ്റ്റെ ആശീര്‍വാദം സ്വീകരിച്ച്‌ വരുന്ന തലമുറ യ്ക്ക്ഗുരുത്വത്തിണ്റ്റെ പാഠം പകര്‍ന്നുകൊടുക്കാന്‍ ഗുരുവിണ്റ്റെ ശിഷ്യര്‍ക്ക്്‌ ഒരു ഉത്തരവാദിത്തം ഉണ്ട്‌. ശിഷ്യര്‍ അതിനുള്ള പ്രതിജ്ഞയെടുക്കണം. ശിഷ്യനായിരുന്നപ്പോള്‍ കവി തന്നോട്‌ പ്രത്യേക വ്ത്സല്യമാണ്‌ കാണിച്ചിരുന്നതെന്നും ബിഷപ്്‌ പറഞ്ഞു. തുടര്‍ന്ന്‌ കവിയെ പൊന്നാട അണിയിച്ച്‌ അദ്ദേഹം ആദരിച്ചു. ഒ.എന്‍.വിയെ കുറിച്ചുള്ള പുസ്തകങ്ങളും ഒ.എന്‍.വി എഴുതിയ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്്തു. എം.എം.ഹസന്‍, പി.വത്സല, ചെറിയാന്‍ഫിലിപ്പ്‌ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.