Monday, February 14, 2011

അവഗണിക്കപ്പെടുന്നവരുടെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കണം: ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

അവഗണിക്കപ്പെടുന്നവണ്റ്റെയും അടിച്ചമര്‍ത്തപ്പെട്ടവണ്റ്റെയും ആലംബഹീനരുടെയും നന്‍മയ്ക്കു വേണ്ടി പൊരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ഥ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. ഫാ.വടക്കന്‍-ബി.വെല്ലിംഗ്ടണ്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ജന്‍മശതാബ്ദി ആഘോഷവും മൂന്നാമത്‌ ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തക സംഗമവും അംബ്രോസ്‌ പി.ഫേണ്‍സ്‌ അനുസ്മരണവും കൊല്ലം സെണ്റ്റ്‌ ജോസഫ്സ്‌ കോണ്‍വണ്റ്റ്‌ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദുഃഖിതനെയും അശരണനെയും സഹായിക്കുന്നതാണ്‌ യഥാര്‍ഥ ഈശ്വരപൂജ. നീതിന്യായ കോടതിയില്‍ നിന്നു പോലും നീതി നിഷേധിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ പ്രസക്തിയേറുകയാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സേവാരത്ന അവാര്‍ഡുദാനം മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. പ്രസിഡണ്റ്റ്‌ അലക്സ്‌ താമരശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അല്‍ഫോ ണ്‍സാ ജോണ്‍, ഫാ.പോള്‍ ക്രൂസ്‌, മഠത്തില്‍ ഉണ്ണിക്കൃഷ്ണപിള്ള, കോയിവിള രാമചന്ദ്രന്‍, ബി.ശങ്കരനാരായണ പിള്ള, സജീവ്‌ പരിശവിള, ജോസഫ്‌ അരവിള, വലിയത്ത്‌ ഇബ്രാഹിംകുട്ടി, ഡോ. ഡി. അനില്‍കുമാര്‍, ജോസഫ്‌ വര്‍ ഗീസ്‌, പ്രദീപ്‌ മാര്‍ട്ടിന്‍, ചവറ വിജയന്‍ പിള്ള, ഡോ.വിനോദ്‌ ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ അവാര്‍ഡ്‌ അഡ്വ.ഷംസുദീന്‍ കരുനാഗപ്പള്ളിക്കും സേവാരത്ന അവാര്‍ഡ്‌ ഡോ.അലക്സാണ്ടര്‍, പുനലൂറ്‍ സോമരാജന്‍, വലിയത്ത്‌ ഇബ്രാഹിംകുട്ടി, ഫ്രാന്‍സിസ്‌, ജോര്‍ജ്‌ എഫ്‌.സേവ്യര്‍, കുഞ്ഞച്ചന്‍ ആറാടന്‍, ഏലിയാമ്മ ജേക്കബ്‌, സിസ്റ്റര്‍ സോഫി മേരി, സിസ്റ്റര്‍ തെരേസ, സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ ആന്‍സി, ബി.മിനീഷ്യസ്‌ എന്നിവര്‍ ഏറ്റുവാങ്ങി.