കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മൂല്യത്തകര്‍ച്ചയിലേക്ക് നയിക്കുന്നവയാണെന്ന് പാലക്കാട് രൂപതാമെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായപ്പെട്ടു. ചേര്‍ത്തല സെണ്റ്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിണ്റ്റെ 78-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ് വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ക്രൈസ്തവസമൂഹമാണ്. ജാതിമത ചിന്തകള്‍ക്കതീതമായി ധാര്‍മികബോധം വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ഈ ലക്ഷ്യത്തോടെ ക്രൈസ്തവസമൂഹം പുതിയ തലമുറയെ രൂപപ്പെടുത്താന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസമേഖലയില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മൂല്യത്തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ്. കാലഘട്ടത്തിണ്റ്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നതരത്തില്‍ കുരുന്നുപ്രതിഭകള്‍ക്ക് പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭ നല്‍കുന്ന സംഭാവനകള്‍ ഭാരതത്തിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥിനികളായ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, പത്രപ്രവര്‍ത്തകയായ സിസി ജേക്കബ്, വാര്‍ഡ് കൌണ്‍സിലര്‍ ഷേര്‍ളി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ മേരി, എന്‍.പി. ഡൊമിനിക്, കുമാരി ചിപ്പി ബേബി, പിടിഎ പ്രസിഡണ്റ്റ് ഡോ. പി.ജെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജെസി ആണ്റ്റണി വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സെലിന്‍ ജോണ്‍. പി.വി. ലൂസിയാമ്മ, ക്ളര്‍ക്ക് കെ.ജെ. എല്‍സമ്മ എന്നിവര്‍ നന്ദിപ്രസംഗം നടത്തി.