1999ല്‍ ഉണ്ടായിരുന്നതിനേക്കള്‍ 5൦൦൦ വൈദീകരാണ് കത്തോലിക്കാസഭയില്‍ പത്തുവര്‍ഷം കൊണ്ടു കൂടിയത്. 1999 ല്‍ 4,05,009 വൈദീകരുണ്ടായപ്പോള്‍ 2009ല്‍ 4,10,593 വൈദീകരുണ്ടായി. ഇക്കാലയളവില്‍ ഇടവക വൈദീകരുടെ എണ്ണം 1൦൦൦൦ കണ്ടു വര്‍ദ്ധിച്ചു. അതേ സമയം സന്ന്യാസവൈദീകരുടെ എണ്ണത്തില്‍ അയ്യായിരത്തോളം കുറവുണ്ടാകുകയും ചെയ്തുവെന്നാണ് 'ഒസര്‍വത്തോരെ റൊമാനോ' എന്ന വത്തിക്കാണ്റ്റെ മുഖപത്രത്തിണ്റ്റെ വെളിപ്പെടുത്തല്‍.
വടക്കേ അമേരിക്ക, യൂറോപ്പ്, ഓഷ്യാന എന്നീ ഭൂഖണ്ഡങ്ങളില്‍ ഇടവകവൈദീകരുടേയും സന്ന്യസ്തവൈദീകരുടേയും എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വൈദീകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.