തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിണ്റ്റെ പ്രാര്‍ത്ഥനാമഞ്ജരികള്‍ക്കിടെ ദീപ്തവും ലളിതവുമായ ചടങ്ങുകളോടെ കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ ദ്വിതീയമെത്രാനായി വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി സ്ഥാനമേറ്റ കോട്ടപ്പുറം സെണ്റ്റ് മൈക്കിള്‍സ്് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനു രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആര്‍ച്ചുബിഷപ്പുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. ഡോ. ജോസഫ് കാരിക്കശേരിയെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ബനഡിക്ട് പതിന്നാലാമന്‍ മാര്‍പാപ്പയുടെ ഉത്തരവ് വായിച്ചശേഷം ഡോ. കല്ലറയ്ക്കല്‍ അംശവടി കൈമാറുകയും മെത്രാണ്റ്റെ സ്ഥാനികസിംഹാസനത്തില്‍ ഉപവിഷ്ടനാക്കുകയും ചെയ്തു. തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികനായി. തൃശൂറ്‍ അതിരൂപത ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡണ്റ്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തി. ദിവ്യബലിയില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായിരുന്നു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, പുനലൂറ്‍ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, കണ്ണൂറ്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, കൊല്ലം ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോഴിക്കോട് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജയിംസ് പഴയാറ്റില്‍, സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂറ്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, എറണാകുളം അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കോട്ടയം സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, മാവേലിക്കര ബിഷപ് ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെണ്റ്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായി. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, തിരുവനന്തപുരം മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ്, മൂവാറ്റുപുഴ മെത്രാന്‍ ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവരും പങ്കെടുത്തു.
സ്ഥാനമേല്‍ക്കാനെത്തിയ ഡോ. കാരിക്കശേരിയെയും മുഖ്യകാര്‍മികനായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെയും കത്തീഡ്രല്‍ കവാടത്തില്‍ പരിചമുട്ടുകളി, ചവിട്ടുനാടകം, മാര്‍ഗംകളി, തിരുവാതിരക്കളി, ദഫ്മുട്ട് എന്നീ കലാരൂപങ്ങളും ബാന്‍ഡ് മേളങ്ങളും പേപ്പല്‍ പതാകയും ബലൂണുകളേന്തിയ കുട്ടികളുമൊക്കെയായി വിശ്വാസികള്‍ വരവേറ്റു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍, ചാന്‍സലര്‍ റവ. ഡോ. നിക്സണ്‍ കാട്ടാശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന്‍, കിഡ്സ് ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്, അഡ്വ. റാഫേല്‍ ആണ്റ്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഉച്ചയ്ക്കു രൂപതാ അതിര്‍ത്തിയില്‍ ഫൊറോന വികാരി ഫാ. ഡൊമിനിക് ചിറയത്ത്, വികാരി ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് പുതുവൈപ്പില്‍നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കോട്ടപ്പുറത്തേക്ക് ആനയിക്കുകയായിരുന്നു. വൈകുന്നേരം നടന്ന സ്വീകരണസമ്മേളനം കേന്ദ്ര വ്യോമയാന - പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനായി. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും മാവേലിക്കര രൂപത മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണവും നടത്തി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി അഡ്വ. കെ.പി. രാജേന്ദ്രന്‍, ഫിഷറീസ് മന്ത്രി എസ്. ശര്‍മ, കെ.പി. ധനപാലന്‍ എംപി, വി.ഡി. സതീശന്‍ എംഎല്‍എ, കൊടുങ്ങല്ലൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുമ ശിവന്‍, സിപ്പി പള്ളിപ്പുറം, ലാലി ജേറോം എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മറുപടിപ്രസംഗം നടത്തി.