വികസനത്തിന് വിഭാഗീയ ചിന്തകള്‍ തടസമാകരുതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി വികസന സമിതി എസ്ബി കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. നിസാര കാര്യങ്ങളുടെ പോലും പേരിലുളള ചേരിതിരിവ് വികസനത്തെ തളര്‍ത്തും. രാഷ്ട്രീയത്തിന് അപ്പുറത്ത് ഐക്യത്തോടെയുളള ചര്‍ച്ചയും പ്രവര്‍ത്തനവും കൊണ്ട് മാത്രമേ വികസനം സാധിക്കുകയുളളുവെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിണ്റ്റെ നയങ്ങള്‍ വികസന പദ്ധതികളെയും വിദ്യഭ്യാസ വളര്‍ച്ചയേയും നിരുത്സാഹപ്പെടുത്തുന്നുണ്ട്. സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടതിനു പകരം കൈപ്പടിയിലൊതുക്കി ഞെരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ, വികസന രംഗങ്ങളില്‍ ധാര്‍മ്മികത വളര്‍ന്നെങ്കിലേ വികസനം പൂര്‍ണ്ണമാകുകയുളളു. അഴിമതിപോലുളള ധാര്‍മ്മിക അപചയങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. പാവപ്പെട്ടവരെ പരിഗണിക്കാന്‍ കഴിയുന്ന കരുണയുടെ സ്പര്‍ശം വികസന പദ്ധതികളിലുണ്ടാവണം മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ആവിഷ്കരിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജാഗ്രതയുണ്ടാകണം. ചങ്ങനാശേരി എണ്റ്റേതാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. വികസന സമിതി ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വികസന സമിതിയുടെ നേതൃത്വത്തില്‍ വികസനത്തിനായി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തി വിജയം നേടാന്‍ കഴിഞ്ഞതായി സാജന്‍ ഫ്രാന്‍സിസ് പറഞ്ഞു. കെ.എ. ലത്തീഫ്, പ്രഫ. കെ.കെ. ജോണ്‍, ഡോ. ബോബന്‍ ജോസഫ്, സാംസണ്‍ വലിയപറമ്പില്‍, പാപ്പച്ചന്‍ കാര്‍ത്തികപ്പ ളളി എന്നിവര്‍ വിദ്യഭ്യാസം, ശുദ്ധജല ലഭ്യത, ആരോഗ്യം, കലാകായിക, സാംസ്കാരികം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ആംഗന്‍വാടി മുതല്‍ കോളജ് തലത്തില്‍വരെ വിദ്യാര്‍ഥികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് പാറേല്‍ പളളി വികാരി ഫാ. ആണ്റ്റണി നെരയത്ത് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഓമന ജോര്‍ജ്, കെ.എച്ച്.എം ഇസ്മായില്‍, കെ.വി.ശശികുമാര്‍, ജോര്‍്ജ് ഏബ്രഹാം, കെ.കെ. പടിഞ്ഞാറേപ്പുറം, റോയി മാത്യൂസ്, എം.എ. ദേവസ്യാ, മറ്റപ്പളളി ശിവശങ്കരപ്പിളള, സിബി വാണിയപ്പുരയ്ക്കല്‍, എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രഫ. ജോസഫ് ടിറ്റോ മോഡറേറ്ററായിരുന്നു. ഒട്ടേറെ വൈതരണികള്‍ തരണം ചെയ്ത് പൂര്‍ത്തിയാക്കിയ ചങ്ങനാശേരി ബൈപാസ് നഗരത്തിണ്റ്റെ വികസനത്തിന് വാതായനം തുറക്കുന്നതാണെന്ന് സി.എഫ്. തോമസ് എംഎല്‍എ പറഞ്ഞു. എം.സി റോഡിന് സമാന്തരമായി ആകെയുളള ബൈപാസുകളില്‍ ഒരു ബൈപാസാണിതെന്നും സി.എഫ്. തോമസ് പറഞ്ഞു. കറ്റോട്, കല്ലിശേരി പദ്ധതികള്‍ കൂടാതെ നാല് പഞ്ചായത്തുകള്‍ക്കായി മണിമലയാറിണ്റ്റെ മനക്കച്ചിറ ഭാഗത്തുനിന്നും വെള്ളം പമ്പ് ചെയ്യത്തക്ക വിധമുളള പുതിയ ശുദ്ധജല പദ്ധതിയുടെ നടപടികള്‍ നടന്നുവരികയാണ്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 11 കോടിരൂപയുടെ പുതിയ പദ്ധതികള്‍ നഗരത്തില്‍ ഉടനെ നടപ്പാക്കും. വനിതകള്‍ക്കായി താലൂക്ക് ആശുപത്രിയില്‍ പുതിയ വാര്‍ഡിന് അടുത്ത ആഴ്ചയില്‍ ശിലാസ്ഥാപനം നടത്തും. എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ടാമി പടിഞ്ഞാറേവീട്ടില്‍ സ്വാഗതവും അസമ്പ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സുമ റോസ് നന്ദിയും പറഞ്ഞു. ബേ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് വി.ജെ. ലാലി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, എസ്ബി കോളജ് വൈസ് പ്രില്‍സിപ്പല്‍ ഡോ. ജേക്കബ തോമസ്, അസമ്പ്ഷന്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേഴ്സി നെടുമ്പുറം, എന്‍എസ്‌എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍. എസ്് പണിക്കര്‍, ബേബിച്ചന്‍ മുക്കാടന്‍ തുടങ്ങിയവര്‍ പങ്കടുത്തു.