കേരളത്തിണ്റ്റെ വിദ്യാഭ്യാസ പുരോഗതിക്കു പിന്നില്‍ അത്മസമര്‍പ്പണം ചെയ്ത വൈദിക സമൂഹത്തിണ്റ്റെ അക്ഷീണ പ്രയത്നമുണ്ടെന്ന്് ഡോ.സുകുമാര്‍ അഴീക്കോട്. ഈ രംഗത്ത് മഹനീയ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് ദേവഗിരി സെണ്റ്റ് ജോസഫ്സ് കോളജിണ്റ്റെ വളര്‍ച്ച ഇതിനു തെളിവാണ്‍്. പൌരാണിക സംസ്കാരത്തിലേക്ക് തിരിച്ചുവിടുന്ന ദേവഗിരി എന്ന പേര് അന്വര്‍ഥമാക്കുന്നതാണ് ഈ കോളജിണ്റ്റെ പ്രവര്‍ത്തനമെന്ന് കാലം തെളിയിച്ചു കഴിഞ്ഞു- ദേവഗിരി സെണ്റ്റ് ജോസഫ്സ് കോളജിണ്റ്റെ സ്ഥാപക പ്രിന്‍സിപ്പല്‍ ഫാ. തിയോഡോഷ്യസ് സി.എം.ഐയുടെ ജന്‍മശതാബ്ദി ആഘോഷത്തിണ്റ്റെ ഭാഗമായി സംഘടിപ്പിച്ച ദേവസംഗമം പരിപാടിയില്‍ ഫാ.തിയോഡോഷ്യസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.സുകുമാര്‍ അഴീക്കോട്.
വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സഭ നല്‍കുന്ന സംഭാവന മഹത്തരമാണെന്ന് ഫാ.തിയോഡോഷ്യസ് ജന്‍മശതാബ്ദി ആഘോഷവും പൂര്‍വവിദ്യാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്ത എം.കെ രാഘവന്‍ എംപി പറഞ്ഞു. ഫാ. തിയോഡോഷ്യസിനെ ആദരിക്കുമ്പോള്‍ അതു വൈദീക സമൂഹം തന്നെ ആദരിക്കപ്പെടുന്നതിനു തുല്യമാണെന്നു ചടങ്ങി ല്‍ ഫാ.തിയോഡോഷ്യസ് മെമ്മോറിയല്‍ ഓഡിറ്റോറിയം കോംപ്ളക്സിണ്റ്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. വരുംതലമുറക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സംരംഭമാണ് ഓഡിറ്റോറിയമെന്നും അദ്ദേഹം പറഞ്ഞു. കോളജിണ്റ്റെ ഏറ്റവും വലിയ സമ്പത്തും സമ്പാദ്യവും പ്രഗത്ഭരായ അധ്യാപകരും വിദ്യാര്‍ഥികളുമാണെന്ന് സിഎംഐ സെണ്റ്റ് തോമസ് പ്രൊവിന്‍ഷ്യാല്‍ ഫാ. ജോണി പനന്തോട്ടം വ്യക്തമാക്കി. ആദ്യകാല നേതൃത്വം കാണിച്ച വഴിയിലൂടെയാണ് കോളജിണ്റ്റെ പ്രയാണം. എല്ലാ മേഖലയിലും മികവുറ്റ വിദ്യാഭ്യാസം കുട്ടികള്‍ക്കുനല്‍കുക എന്നതാണു ലക്ഷ്യം. കോഴിക്കോട്ടെ പൌരജീവിതത്തില്‍ വലിയ സംഭവം തന്നെയായിരുന്നു ഈ കോളജിണ്റ്റെ തുടക്കമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ എം.ജി.എസ.് നാരായണന്‍ പറഞ്ഞു. കേരളത്തിണ്റ്റെ സാംസ്കാരിക പരിഷ്കരണത്തിലും പാരമ്പര്യത്തിലും ക്രിസ്ത്യന്‍ പള്ളികള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് സര്‍ഗാത്മകമായ കുതിപ്പുണ്ടാകണമെങ്കില്‍ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.് ജീര്‍ണിച്ച വിദ്യാഭ്യാസ രംഗത്താണ് ഇന്ന് കേരളം. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ പിറകിലാക്കി ദേവഗിരി കോളജ് മാതൃകയാവുകയാണെന്നും എംജിഎസ് അഭിപ്രായപ്പെട്ടു.
കോളജിണ്റ്റെ മുന്നോട്ടുള്ള യാത്രയില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമങ്ങള്‍ പ്രചോദനമാകുമെന്ന് കോളജ് മാനേജര്‍ ഫാ.ജോസ് ഇടപ്പാടിയില്‍ സിഎംഐ പറഞ്ഞു. പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ് പൈകട സിഎംഐ തണ്റ്റെ കലാലയ ജീവിതാനുഭവങ്ങള്‍ അനുസ്മരിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബെന്നി സെബാസ്റ്റ്യന്‍ തോട്ടനാനി സിഎംഐ സ്വാഗതം പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഘാടനാ പ്രസിഡണ്റ്റ് സി.ഗോപിരാജ് അധ്യക്ഷത വഹിച്ചു. ഫാ.തിയോഡോഷ്യസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തെക്കുറിച്ചു ശില്‍പിയും പൂര്‍വ വിദ്യാര്‍ഥിയുമായ എ.കെ.പ്രശാന്ത് സംസാരിച്ചു. കോളജിലെ ഇംഗ്ളീഷ് ഡിപ്പാര്‍ട്ടുമെണ്റ്റ് മേധാവിയായിരുന്ന പ്രഫ.പി.കെ.ജി വിജയറാം, കെ.ടി തോമസ് കരിപ്പാപറമ്പില്‍, പൂര്‍വ വിദ്യാര്‍ഥി സംഘടുടെ ബാംഗളൂറ്‍ ഘടകം പ്രസിഡണ്റ്റ് വേണുഗോപാല്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ വൈസ് പ്രസിഡണ്റ്റ് രാധാകൃഷ്ണന്‍, സ്പോര്‍ട്സ് ചാപ്റ്റര്‍ പ്രസിഡണ്റ്റ് സെബാസ്റ്റ്യന്‍ ജോര്‍ജ്, പി.ടി.എ പ്രസിഡണ്റ്റ് വി.പി സനല്‍കുമാര്‍, കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ചു എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടന ബാംഗ്ളൂറ്‍ ഘടകത്തിണ്റ്റെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ചെക്ക് കോളജ് പ്രിന്‍സിപ്പലിനു പ്രസിഡണ്റ്റ് വേണുഗോപാല്‍ കൈമാറി. പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി പ്രഫ. കെ.വി.ചാക്കോ നന്ദി പറഞ്ഞു.