ആതുര സേവന- വിദ്യാഭ്യാസ രംഗത്തു ക്രൈസ്തവ സഭയുടെ സംഭാവന പ്രശംസനീയമാണെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. പാലാ രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മിക്കുന്ന മാര്‍ സ്ളീവ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആതുര സേവന രംഗത്ത് ദൈവകാരുണ്യത്തിണ്റ്റെ പ്രവര്‍ത്തനമാണു സഭ ചെയ്യുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലാതെ രാജ്യത്ത് ആരോഗ്യമേഖലയ്ക്ക് നിലനില്‍പ്പില്ല. സാമൂഹിക രംഗത്തു കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താനായത് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ മുന്നേറ്റം മൂലമാണ്. ഈ നേട്ടത്തിനു പിന്നില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയിട്ടുള്ള സേവനം നിസ്തുലമാണ്. രോഗീശുശ്രൂഷ ദൈവാരാധനയാണെന്നു തിരിച്ചറിഞ്ഞ് പാലാ രൂപത ഈ രംഗത്തു നടത്തുന്ന സേവനം അഭിനന്ദനാര്‍ഹവും മാത്യകാപരവുമാണ്. -കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ധനസഹായം ചെയ്യുന്നത് ആരോഗ്യ രക്ഷയ്ക്കാണ്. ഇക്കാര്യത്തില്‍ ഗ്രാമീണ തല പഠനത്തിനായി ഒട്ടേറെപ്പേര്‍ സേവനം ചെയ്യുന്നുണെ്ടന്നും ഗ്രാമീണ ജനതയുടെ ആരോഗ്യം ഏറെ വലുതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിണ്റ്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വേദനിക്കുന്നവനു സൌഖ്യം പ്രദാനം ചെയ്യുന്ന ക്രിസ്തീയതയാണു മാര്‍ സ്ളീവ സൂപ്പര്‍ സ്പെ്ഷ്യാലിറ്റി ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കേരളത്തിനു മുഴുവന്‍ ആരോഗ്യം പ്രദാനം ചെയ്യാനും ജീവനോടുള്ള ആദരവ് പ്രകടിപ്പിക്കാനുമാണു രൂപതയുടെ ശ്രമം. പാലായുടെ നൈറ്റിംഗലായി മറ്റുള്ളവര്‍ ആശുപത്രിയെ അംഗീകരിക്കണമെന്നാണു രൂപതയുടെ ആഗ്രഹം.- മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ആതുരസേവനരംഗത്തു മിഷണറിമാര്‍ കാണിച്ച പാതയില്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പ്രകാശഗോപുരമായി മാറാന്‍ പുതിയ ആശുപത്രിക്കു കഴിയണമെന്ന്് അനുഗ്രഹപ്രഭാഷണത്തില്‍ ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവ്വത്തില്‍ പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും ചേര്‍ന്ന് ആശുപത്രിയുടെ അടിസ്ഥാന ശിലാസ്ഥാപനം നിര്‍വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, എംഎല്‍എമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ പ്രസിഡണ്റ്റ് ഡോ. എ.ടി ദേവസ്യ, ചേര്‍പ്പുങ്കല്‍ മാര്‍സ്ളീവ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് പ്രഫ. കൊച്ചുത്രേസ്യ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍ സ്വാഗതവും മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് നന്ദിയും പറഞ്ഞു.
വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍, നഗരസഭാധ്യക്ഷന്‍ കുര്യക്കോസ് പടവന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. അലക്സ് കോഴിക്കോട്ട്, ഫാ. ഏബ്രഹാം കണിയാംപടി, വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി, എക്സ് എംഎല്‍എമാരായ ജോര്‍ജ് ജെ. മാത്യു, പി.എം. മാത്യു, ജോയി ഏബ്രഹാം, തുടങ്ങിയവരും ബാബു മണര്‍കാട്ട്, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബോബി മാത്യു, ജോസി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ വര്‍ക്കി, സിസ്റ്റര്‍ ലൂസിന്‍ മേരി, സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ്, സിസ്റ്റര്‍ പൌളിനോസ്, സിസ്റ്റര്‍ ജെസി മരിയ, സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍, സിസ്റ്റര്‍ ആഗ്നറ്റ്, സിസ്റ്റര്‍ വിമല, സിസ്റ്റര്‍ സ്നോമേരി എന്നിവര്‍ സമ്മേളന വേദിയില്‍ സന്നിഹിതരായിരുന്നു.