ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി മദര്‍ തെരേസയുടെ നാമത്തില്‍ ഒരു പഠനപീഠം (chair) സൃഷ്ടിക്കുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയാണ് 'മദര്‍ തെരേസ ചെയര്‍' എന്ന പേരില്‍ പഠനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് കോഴ്സ് (MSW) കൂടാതെ എച്ച് .ഐ .വി ബാധിതര്‍, തെരുവുകുട്ടികള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചുളള പഠനങ്ങള്‍ ഈ കേന്ദ്രത്തിണ്റ്റെ നേതൃത്വത്തില്‍ ക്രമീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.